sslc-01തിരുവനന്തപുരം:  എസ്.എസ്.എല്‍.സി ഫലം ചരിത്രത്തിലാദ്യമായി പുനര്‍ മൂല്യനിര്‍ണയം നടത്തുന്നു. വിവധ ജില്ലകളിലെ ഫലമാണ് വീണ്ടും പരിശോധിക്കുന്നത്. പുനര്‍ മൂല്യനിര്‍ണയം മാര്‍ക്കിലും വിജയ ശതമാനത്തിലും മാറ്റങ്ങള്‍ വരുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇങ്ങനെ വന്നാല്‍ അത് വലിയ വിവാദത്തിന് വഴിവെക്കും എന്നുള്ള കാര്യത്തില്‍ സംശയമില്ല.

ഹൈബി ഈഡന്‍ അടക്കമുള്ള നേതാക്കള്‍ എസ്.എസ്.എല്‍.സി വിജയ ശതതമാനത്തെ വിമര്‍ശിച്ച് നേരത്തെ രംഗത്ത് വന്നിരുന്നു. മാത്രമല്ല ഫലത്തിനെതിനെ സോഷ്യയല്‍ മീഡിയയിലും വലിയ പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്.  വിജയശതമാനത്തെ പരിഹസിച്ച് നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.

നിരവധി ജീവനക്കാരെയാണ് പുനല്‍ മൂല്യനിര്‍ണയത്തിനായി നിയോഗിച്ചിരിക്കുന്നത്. മൂല്യ നിര്‍ണയ ക്യാമ്പുകളില്‍ നിന്ന് ലഭിച്ച റിസള്‍ട്ടുകള്‍ വേവ്വേറെ പരിശോധിക്കണമെന്നാണ് ഇവര്‍ക്ക ലഭിച്ച നിര്‍ദേശം. 54 ക്യാമ്പുകളില്‍ നിന്ന് മാര്‍ക്കുകള്‍ നേരിട്ട് ശേഖരിച്ചതിന് ശേഷം തെറ്റുകള്‍ തിരുത്തി ഫലം വീണ്ടും പ്രഖ്യാപിക്കാനാണ് അധികൃതര്‍ പദ്ധതിയിട്ടിരിക്കുന്നത്.

ഫലം നേരത്തെ പ്രഖ്യാപിക്കുന്നതിനായി തിരക്ക് കൂട്ടിയതാണ് തെറ്റുകള്‍ സംഭവിക്കാന്‍ കാരണം. സോഫ്റ്റ് വെയറിന്റെ തകരാറാണ് ഫലത്തിലെ പിഴവുകള്‍ക്ക് കാരണം എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് പറഞ്ഞിരുന്നത്. 97.99 ശതമാനമായിരുന്നു ഇത്തവണത്തെ വിജയം. അതായത് 2.11 ശതമാനം വിദ്യാര്‍ത്ഥികള്‍ മാത്രമാണ് പരാജയപ്പെട്ടിരുന്നത്. പഠന നിലവാരം ഉയര്‍ന്നതാണ് വിജയ ശതമാനം കൂടാന്‍ കാരണമെന്നായിരുന്നു ഇതിനെക്കുറിച്ചുള്ള വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണം.