മലയാളികളും പറയുന്നു; ഭക്ഷണത്തിന് മതമില്ല
അനുശ്രീ

സൊമാറ്റോയില്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കൊണ്ടുവന്നത് ഹിന്ദുവല്ലാത്തതിനാല്‍ ,ഭക്ഷണം ക്യാന്‍സല്‍ ചെയ്ത സംഭവം കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വിവാദമായിരുന്നു. മധ്യപ്രദേശിലെ ജബല്‍പൂരിലായിരുന്നു സംഭവം.

ഭക്ഷണം ഡെലിവര്‍ ചെയ്യാന്‍ എത്തിയത് ഒരു അഹിന്ദുവായതിനാല്‍ ഓര്‍ഡര്‍ കാന്‍സല്‍ ചെയ്യുന്നുവെന്നായിരുന്നു യുവാവിന്റെ പ്രതികരണം. വിഷയം സാമൂഹിക മാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചകള്‍ക്കിടയാക്കിയതോടെ വിശദീകരണവുമായി ‘സൊമാറ്റോ’ തന്നെ രംഗത്തെത്തത്തുകയായിരുന്നു.

ഉപഭോക്താവിന്റെ ഈ ആവശ്യം അംഗീകരിക്കാവുന്നതല്ലെന്നും, അത്തരത്തില്‍ നഷ്ടപ്പെടുന്ന കച്ചവടത്തെക്കുറിച്ച് തങ്ങള്‍ക്ക് ആശങ്കയില്ലെന്നുമായിരുന്നു ‘സൊമാറ്റോ’ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍ പ്രതികരിച്ചത്. ഭക്ഷണത്തിന് മതമില്ലെന്നും, ഭക്ഷണം തന്നെ ഒരു മതമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഇത്തരത്തില്‍ ജാതീയവും മതപരവുമായ ചിന്തകള്‍ ഭക്ഷണത്തിലേക്കടക്കം കടന്നുവരുന്ന ഈകാലത്ത് വിഷയത്തിലെ മലയാളികളുടെ പ്രതികരണം

 

അനുശ്രീ
ഡൂൾ ന്യൂസിൽ സബ് എഡിറ്റർ ട്രെയിനി. ജേർണലിസത്തിൽ പി. ജി ഡിപ്ലോമ