20 വര്‍ഷമായി സിനിമയില്‍, ഇപ്പോഴും ലുക്കിന് ഒരു കുറവുമില്ല, സര്‍വ്വം മായയില്‍ ഒറ്റ സീനില്‍ മാത്രം വന്ന് ചര്‍ച്ചയായി രശ്മി ബോബന്‍
Malayalam Cinema
20 വര്‍ഷമായി സിനിമയില്‍, ഇപ്പോഴും ലുക്കിന് ഒരു കുറവുമില്ല, സര്‍വ്വം മായയില്‍ ഒറ്റ സീനില്‍ മാത്രം വന്ന് ചര്‍ച്ചയായി രശ്മി ബോബന്‍
അമര്‍നാഥ് എം.
Saturday, 14th February 2026, 2:30 pm

ചില ആര്‍ട്ടിസ്റ്റുകളുണ്ട്. അവരെപ്പറ്റി ഓര്‍ത്തിരിക്കാന്‍ ഒരുപാട് സീനുകളുടെ ആവശ്യമൊന്നുമുണ്ടാകില്ല. ഒന്നോ രണ്ടോ സീനില്‍ മാത്രം വന്ന് നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റും. വലിയ ഡയലോഗുകള്‍ പോലുമില്ലാതെ ശ്രദ്ധ നേടിയ ഒരുപാട് അഭിനേതാക്കള്‍ ഇന്‍ഡസ്ട്രിയിലുണ്ട്. തിയേറ്ററിലും ഒ.ടി.ടിയിലും ഒരുപോലെ ഹിറ്റായ സര്‍വ്വം മായയിലെ അത്തരമൊരു കഥാപാത്രമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

ചിത്രത്തില്‍ ആകെ ഒരൊറ്റ സീനില്‍ മാത്രം പ്രത്യക്ഷപ്പെട്ട രശ്മി ബോബനെക്കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. നിവിന്‍ അവതരിപ്പിച്ച പ്രഭേന്ദു ആവാഹനത്തിന് പോകുന്ന വീട്ടിലെ കുട്ടിയുടെ അമ്മയായാണ് രശ്മി സര്‍വ്വം മായയില്‍ വേഷമിട്ടിരിക്കുന്നത്. ആകെ ഒരൊറ്റ സീനും രണ്ട് ഡയലോഗും മാത്രമാണ് രശ്മിക്ക് സര്‍വ്വം മായയിലുള്ളത്.

രശ്മി ബോബന്‍ Photo: Jio Hotstar

എന്നാല്‍ താരത്തിന്റെ ഗെറ്റപ്പാണ് ഇപ്പോള്‍ ചര്‍ച്ചയായത്. സിനിമയില്‍ വന്ന കാലത്ത് എങ്ങനെയായിരുന്നോ അതുപോലെ തന്നെയാണ് രശ്മി ഇപ്പോഴുമുള്ളതെന്ന് പലരും അഭിപ്രായപ്പെടുന്നു. ഏജ് ഇന്‍ റിവേഴ്‌സ് ഗിയര്‍ എന്ന് ചിലര്‍ അഭിപ്രായപ്പെടുമ്പോള്‍ റിവേഴ്‌സ് ഗിയറല്ല, ന്യൂട്രലാണ് രശ്മിയുടെ പ്രായമെന്നും ചിലര്‍ കമന്റ് പങ്കുവെക്കുന്നു.

ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തില്‍ താരത്തെ കാണാന്‍ നല്ല ഭംഗിയായിരുന്നെന്നും അത് ഇന്നും രശ്മി നിലനിര്‍ത്തുന്നുണ്ടെന്നും ചിലര്‍ കമന്റ് പങ്കുവെക്കുന്നു. അങ്ങാടിപ്പാട്ട് എന്ന പഴയകാല സീരിയലിലാണ് രശ്മിയെ ആദ്യമായി ശ്രദ്ധിച്ചതെന്നും അതെല്ലാം ഇന്ന് നൊസ്റ്റാള്‍ജിയയാണെന്നും കമന്റുകളുണ്ട്.

ഒളിമ്പ്യന്‍ അന്തോണി ആദം Photo: Screen grab/ SM Sree movies

ഒളിമ്പ്യന്‍ അന്തോണി ആദം, മനസിനക്കരെ, അച്ചുവിന്റെ അമ്മ, വിനോദയാത്ര, ഇന്നത്തെ ചിന്താവിഷയം തുടങ്ങിയ സിനിമകളിലെല്ലാം ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട രശ്മി നിരവധി സീരിയലുകളിലും ഭാഗമായിട്ടുണ്ട്. ജ്വാലയായ്, വേളാങ്കണ്ണി മാതാവ്, ഹലോ മൈഡിയര്‍ കുട്ടിച്ചാത്തന്‍ തുടങ്ങിയ സീരിയിലുകളില്‍ അതില്‍ ചിലതാണ്.

സംവിധായകന്‍ ബോബന്‍ സാമുവലാണ് രശ്മിയുടെ പങ്കാളി. സത്യന്‍ അന്തിക്കാടിന്റെ സിനിമകളില്‍ സ്ഥിരം സാന്നിധ്യമായിരുന്ന രശ്മി ഇപ്പോള്‍ അദ്ദേഹത്തിന്റെ മകന്റെ സിനിമയിലൂടെ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. തനിക്ക് ലഭിക്കുന്ന വേഷങ്ങള്‍ ഒട്ടും മോശമാക്കാതെ അവതരിപ്പിക്കുന്ന നടിമാരില്‍ ഒരാളാണ് രശ്മിയെന്നും കമന്റുകളുണ്ട്.

Content Highlight: Reshmi Boban became viral after only one scene in Sarvam Maya movie

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം