സ്പാനിഷ് മാധ്യമമായ മാര്‍ക്കയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അടുത്ത വര്‍ഷം ജനുവരിയില്‍ ഫ്രീ ഏജന്റായി നെയ്മര്‍ മയാമിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ ട്രാന്‍സഫര്‍ നടക്കുകയാണെങ്കില്‍ നീണ്ട 10 വര്‍ഷങ്ങള്‍ക്ക് ശേഷം ലയണല്‍ മെസി, ലൂയിസ് സുവാരസ്, നെയ്മര്‍ (എം.എസ്,എന്‍) ആക്രമണ ത്രയം വീണ്ടും തിരിച്ചെത്തുന്നത് ഫുട്‌ബോള്‍ ആരാധകര്‍ക്ക് കാണാന്‍ സാധിക്കും.
2014 മുതല്‍ 2016 വരെ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയില്‍ മൂവരും വലിയ പോരാട്ടമാണ് കാഴ്ചവെച്ചത്. 2014-15 സീസണില്‍ ലൂയിസ് എന്റിക്വയയുടെ കീഴില്‍ ബാഴ്‌സ ട്രെബിള്‍ കിരീടം നേട്ടം സ്വന്തമാക്കിയപ്പോള്‍ കറ്റാലന്മാരുടെ മുന്നേറ്റ നിരയിലെ നിറസാന്നിധ്യമായിരുന്നു മെസിയും സുവാരസും നെയ്മറും.
എം.എസ്.എന്‍ കോമ്പോയിലൂടെയായിരുന്നു ബാഴ്‌സ ഈ നേട്ടം സ്വന്തമാക്കിയത്. മൂവരും ചേര്‍ന്ന് 363 ഗോളുകളും 272 അസിസ്റ്റുകളുമാണ് കറ്റാലന്‍മാര്‍ക്കായി നേടിയത്.
കുറച്ച് സീസണുകളില്‍ മാത്രമാണ് മൂവരും ബാഴ്‌സയില്‍ ഒരുമിച്ച് പന്തുതട്ടിയതെങ്കിലും ഫുട്‌ബോള്‍ ലോകത്തില്‍ വലിയ സ്വാധീനം ചെലുത്തിയ ത്രയമായാണ് എം.എസ്.എന്‍. യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച തിരിച്ചുവരവും എം.എസ്.എന്‍ യോഗത്തിലായിരുന്നു സംഭവിച്ചത്.
2017ല്‍ പാരീസ് സെയ്ന്റ് ജെര്‍മെയ്നെതിരെയായിരുന്നു ബാഴ്‌സ എക്കാലത്തെയും മികച്ച തിരിച്ചുവരവ് നടത്തിയിരുന്നത്. പ്രീക്വാര്‍ട്ടറില്‍ ആദ്യ പാദത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് പരാജയപ്പെട്ട ബാഴ്‌സ രണ്ടാം പാദത്തില്‍ 6-1ന്റെ വിജയം സ്വന്തമാക്കിയായിരുന്നു ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചത്. നെയ്മര്‍ ഇരട്ട ഗോള്‍ നേടിയപ്പോള്‍ സുവാരസും മെസിയും ഓരോ ഗോളും സ്വന്തമാക്കി ബാഴ്‌സക്ക് ചരിത്ര വിജയം സമ്മാനിച്ചു.
നെയ്മര്‍ 2017ല്‍ ബാഴ്‌സയില്‍ നിന്നും ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനിലേക്ക് കൂടുമാറുകയിരുന്നു. സുവാരസ് 2020ല്‍ ബാഴ്‌സയില്‍ നിന്നും അത്‌ലറ്റികോ മാഡ്രിഡിലേക്കും ചേക്കേറി.
മെസി 2021ലാണ് ബാഴ്സലോണയിലെ 21 വര്‍ഷം നീണ്ട കരിയര്‍ അവസാനിപ്പിച്ച് പി.എസ്.ജിയിലേക്ക് പോയത്. ഇതോടുകൂടിയാണ് ബാഴ്സലോണയിലെ ആ പഴയ കൂട്ടുകെട്ട് ഫുട്ബോള്‍ ലോകത്തിന് നഷ്ടമായത്. ഇപ്പോള്‍ നെയ്മറിന്റെ ട്രാന്‍സ്ഫര്‍ വാര്‍ത്തകളിലൂടെ ബാഴ്‌സയിലെ പഴയ കൂട്ടുകെട്ട് വീണ്ടും മയാമിയില്‍ കാണാനാവുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
Content Highlight: Reports says Neymar will join Inter Miami in 2027