ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ തകര്‍പ്പന്‍ വിജയമായിരുന്നു രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റെടുത്ത രാജസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ഗുജറാത്തിന് മുന്നില്‍ വെച്ചുനീട്ടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ ഗുജറാത്തിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. ബൗളര്‍മാരുടെ മികച്ച പ്രകടനമാണ് രാജസ്ഥാന് രണ്ടാം വിജയം നേടിക്കൊടുത്തത്.
രാജസ്ഥനായി രവി ബിഷ്‌ണോയി നാല് വിക്കറ്റ് നേടി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍ സായ് സുദര്‍ശന്‍ (73), ഗ്ലെന്‍ ഫിലിപ്‌സ് (3), വാഷിങ്ടണ്‍ സുന്ദര്‍ (4), രാഹുല്‍ തെവാട്ടിയ (12) എന്നിവരുടെ വിക്കറ്റുകളാണ് ബിഷ്‌ണോയി വീഴ്ത്തിയത്.
ഇതോടെ ഒരു തകര്‍പ്പന്‍ മൈല്‍സ്റ്റോണ്‍ സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്. ടി-20 ക്രിക്കറ്റില്‍ 200 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കാനാണ് ബിഷ്‌ണോയിക്ക് സാധിച്ചത്. ടി-20യില്‍ 169 മത്സരങ്ങളില്‍ നിന്ന് 202 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.
And it comes in Pink! 💗🔥 pic.twitter.com/gxwhIvrLll
— Rajasthan Royals (@rajasthanroyals) April 4, 2026
4/13 എന്ന മികച്ച ബൗളിങ് പ്രകടനവും കുട്ടി ക്രിക്കറ്റില്‍ താരത്തിനുണ്ട്. 7.55 എന്ന എക്കോണമിയിലാണ് താരത്തിന്റെ ബൗളിങ് 23.44 എന്ന ആവറേജും ബൗളിങ്ങില്‍ ബിഷ്‌ണോയി നേടി. നാല് ഫൈഫറുകള്‍ തരാത്തിന്റെ പേരിലുണ്ട്. 2026ലെ മിനി താര ലേലത്തില്‍ 7.20 കോടി രൂപയ്ക്കാണ് ബിഷ്‌ണോയിയെ രാജസ്ഥാന്‍ സ്വന്തമാക്കിയത്. 2022 മുതല്‍ 2025വരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ താരമായിരുന്നു ബിഷ്‌ണോയി. നാല് കോടി രൂപയ്ക്കായിരുന്നു ലഖ്‌നൗ രവി ബിഷ്‌ണോയിയെ നിലനിര്‍ത്തിയത്.
Spinning @rajasthanroyals towards victory 👏
Ravi Bishnoi is the Player of the Match in #GTvRR for his spell of 4⃣/41 🫡
Scorecard ▶️ https://t.co/6D02Fh0IHv#TATAIPL | #KhelBindaas pic.twitter.com/xt4Q1zY4DO
— IndianPremierLeague (@IPL) April 4, 2026
മാത്രമല്ല ഗുജറാത്തിനെതിരായ മത്സരത്തിലെ താരവും ബിഷ്‌ണോയി ആയിരുന്നു. കൂടാതെ സീസണില്‍ല്‍ അഞ്ച് വിക്കറ്റുകള്‍ നേടി പര്‍പ്പിള്‍ ക്യാപ്പ് നേടാനും താരത്തിന് സാധിച്ചു. ബിഷ്‌ണോയിക്ക് പുറമെ നാന്ദ്രേ ബര്‍ഗര്‍, തുഷാര്‍ ദേശ്പാണ്ഡെ റിയാന്‍ പരാഗ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
രാജസ്ഥാന് വേണ്ടി യശ്വസി ജെയ്‌സ്വാളും ധ്രുവ് ജുറലും അര്‍ധ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. ജെയ്‌സ്വാള്‍ 36 പന്തില്‍ മൂന്ന് സിക്സറും ആറ് ഫോറുകളും അടക്കം 55 റണ്‍സാണ് നേടിയത്. ജുറല്‍ 42 പന്തില്‍ അഞ്ച് വീതം സിക്‌സറും ഫോറുകളും അടക്കം 75 റണ്‍സ് നേടി. മാത്രമല്ല രാജസ്ഥാന് വേണ്ടി യുവ താരം വൈഭവ് സൂര്യവംശി 18 പന്തില്‍ 31 റണ്‍സ് നേടി മികവ് പുലര്‍ത്തി.
Content Highlight: Ravi Bishnoi Complete 200 Wickets In T-20 cricket
