ക്രിക്ക് പാര്‍ട്ടി എന്ന കന്നഡ ചിത്രത്തിലൂടെ കരിയര്‍ തുടങ്ങി പിന്നീട് ഡിയര്‍ കോമ്രേഡ്, ഗീത ഗോവിന്ദം എന്നീ സിനിമകളിലൂടെ തെന്നന്ത്യയിലെ താരമായി വളര്‍ന്ന് വന്ന നടിയാണ് രശ്മിക മന്ദന. തെന്നിന്ത്യയൊട്ടാകെ സെന്‍സേഷനായി മാറിയ രശ്മിക ബോളിവുഡിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
ഗീത ഗോവിന്ദം എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട രശ്മിക തുടര്‍ന്ന് അല്ലു അര്‍ജുന്‍ നായകനായ പുഷ്പയിലൂടെയാണ് പാന്‍ ഇന്ത്യന്‍ അറ്റന്‍ഷന്‍ കിട്ടി തുടങ്ങിയത്. എന്നാല്‍ ചിത്രത്തിലെ ശ്രീവല്ലി എന്ന കഥാപാത്രം സമൂഹമാധ്യമങ്ങളില്‍ ട്രോളുകളിലും നിറഞ്ഞു.
എന്നാല്‍ രാഹുല്‍ രവീന്ദ്രന്റെ സംവിധാനത്തില്‍ 2025ല്‍ പുറത്തിറങ്ങിയ ദി ഗേള്‍ഫ്രണ്ട് എന്ന ചിത്രത്തിലെ പ്രകടനത്തിന് രശ്മിക കയ്യടികള്‍ നേടിയിരുന്നു. ഇപ്പോഴിതാ തെലങ്കാന ഗദ്ദര്‍ അവാര്‍ഡ്‌സില്‍ രശ്മിക പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.
‘മുമ്പ് ഞാന്‍ ചെയ്ത സിനിമകളില്‍ എന്റെ പെര്‍ഫോമന്‍സിനെ ചൊല്ലി നിരന്തരം ട്രോളുകള്‍ ഉണ്ടാകുമായിരുന്നു. പക്ഷേ ഇന്ന് ഗേള്‍ഫ്രണ്ട് സിനിമയിലെ പെര്‍ഫോമന്‍സിന് എനിക്ക് ഒരു സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയിരിക്കുകയാണ്. എനിക്ക് തോന്നുന്നു, സിനിമാ കരിയറില്‍ ഞാന്‍ ഒരുപാട് മുന്നോട്ട് വന്നിട്ടുണ്ട്. ഒരു വലിയ യാത്ര തന്നെ എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്.
“Earlier, I used to get trolled for my performance. But today, I have received a state award for my performance.
When I came here, you took care of me like a daughter. Now, I stand before you officially as a daughter-in-law.”
ഗേള്‍ ഫ്രണ്ട് സിനിമയ്ക്ക് ഒരു അവാര്‍ഡ് എന്നുള്ളത് വളരെ സ്‌പെഷ്യലായിട്ടുള്ള കാര്യമാണ്. ഇതുപോലുള്ള സിനിമകള്‍ ഇനിയും ചെയ്യാനുള്ള ആത്മവിശ്വാസമാണ് ഈ അവാര്‍ഡ് നല്‍കിയത്. ഈ സിനിമ സംഭവിക്കാന്‍ ഒരേ ഒരു കാരണം രാഹുലാണ് (സംവിധായകന്‍) രാഹുലിനോട് ഒരുപാട് നന്ദിയുണ്ട്. ഞങ്ങളെ സംരക്ഷിച്ചതിനും പരിപാലിച്ചതിനും നന്ദി,’ രശ്മിക മന്ദനയുടെ വാക്കുകള്‍.
2025ലെ തെലങ്കാന ഗദ്ദര്‍ അവാര്‍ഡ്‌സില്‍ രശ്മിക് മികച്ച നടിക്കുള്ള പുരസ്‌കാരമാണ് ഏറ്റുവാങ്ങിയത്. തെലങ്കാന സര്‍ക്കാര്‍ നല്‍കുന്ന വാര്‍ഷിക ചലച്ചിത്ര അവാര്‍ഡുകളാണ് ഇത്. തെലുങ്ക് കവിയും ബാലെഡിസ്റ്റുമായ ഗദ്ദറിന്റെ പേരിലാണ് ഈ അവാര്‍ഡുകള്‍ അറിയപ്പെടുന്നത്.
രാഹുല്‍ രവീന്ദ്രന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് 2025 നവംബറില്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് ദി ഗേള്‍ഫ്രണ്ട്. രശ്മിക മന്ദന, ധീക്ഷിത് ഷെട്ടി, അനു ഇമ്മാനുവല്‍ എന്നിവര്‍ പ്രധാനവേഷങ്ങൡലെത്തിയ ചിത്രം തിയേറ്റര്‍ വലിയ വിജയം നേടിയിലെങ്കിലും ഒ.ടി.ടിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഹെഷാം അബ്ദുള്‍ വാഹാബ് സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം കൃഷ്ണന്‍ വസന്താണ്.
Content Highlight: Rashmika Mandanna reacts to the award she received for the movie The Girl Friend