ബെംഗളൂരു ഹൈ ഗ്രൗണ്ട്സ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രണ്‍വീര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ച് രണ്‍വീറിന്റെ പ്രവൃത്തിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. രണ്‍വീര്‍ ചെയ്തത് ശരിയല്ലെന്ന് നിരീക്ഷിച്ച കോടതി, പൊതുജനങ്ങളില്‍ വലിയ സ്വാധീനമുള്ള വ്യക്തികള്‍ കുറച്ച് കൂടി ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും പറഞ്ഞു.
തന്റെ പ്രവൃത്തികള്‍ക്ക് നിരുപാധികം ക്ഷമാപണം നടത്തി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ തയ്യാറാണെന്ന് രണ്‍വീര്‍ സിങ് കര്‍ണാടക ഹൈക്കോടതിയെ അറിയിച്ചതായും കോടതി നിര്‍ദേശങ്ങള്‍ക്കനുസൃതമായി ചാമുണ്ഡി ക്ഷേത്രം സന്ദര്‍ശിക്കാനുള്ള സന്നദ്ധത അദ്ദേഹം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.
Content Highlight: Ranveer should apologize; visit Chamundi temple; Karnataka High Court on Kantara 2 controversy
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.