ന്യൂദല്‍ഹി: വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ മോദിയെ പരാജയപ്പെടുത്താനായി സഖ്യം ചേരുന്ന രാഷ്ട്രീയ നേതാക്കള്‍ തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയിലേക്ക് വരുമെന്ന് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി റാം മാധവ്.
“ഇത് ഇന്ന് കല്ല്യാണം ചെയ്ത് നാളെ വേര്‍പിരിയുന്ന പോലെയാണ്. സഖ്യം ചേരുന്നതില്‍ തെറ്റില്ല, എന്നാല്‍ അത് മോദിയോടുള്ള വെറുപ്പുകൊണ്ടായിരിക്കാന്‍ പാടില്ല. മഹാ സഖ്യത്തിന്റെ പേരില്‍ ബി.ജെ.പിക്കെതിരെ ഒരുമിച്ച രാഷ്ട്രീയ നേതാക്കള്‍ ഒരു പക്ഷെ തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയിലേക്ക് തന്നെ വരും”- പ്രിയ സാഗളിന്റെ ദ കണ്ടന്റേസ് എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ വെച്ച് അദ്ദേഹം പറഞ്ഞു.
ജമ്മു കാശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള, ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്, രാജസ്ഥാന്‍ കോണ്‍ഗ്രസ് ചീഫ് സച്ചിന്‍ പൈലറ്റ് എന്നിവരും പരിപാടിയില്‍ സംബന്ധിച്ചിരുന്നു.
റാം മാധവിന്റെ പ്രസ്താവന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനാവില്ലെന്ന തിരിച്ചറിവില്‍ നിന്നുണ്ടായതാണെന്ന് ഒമര്‍ അബ്ദുള്ള തിരിച്ചടിച്ചു. തെരഞ്ഞെടുപ്പിന് ശേഷം ഭൂരിപക്ഷമില്ലാത്ത ബി.ജെ.പിക്ക് സഖ്യകക്ഷികളെ ആവശ്യമായി വരും എന്നാണിത് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം ഭരണത്തിലിരുന്നിട്ടും ബി.ജെ.പിക്ക് സ്വന്തം സഖ്യകളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ കഴിയുന്നില്ലെന്ന് സച്ചിന്‍ പൈലറ്റ് ചൂണ്ടിക്കാട്ടി. എന്നാല്‍ തനിക്ക് പ്രധാനമന്ത്രി സ്ഥാനമോഹം ഇല്ലെന്നും ഉത്തര്‍പ്രദേശിനു വേണ്ടി പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അഖിലേഷ് യാദവ് വെളിപ്പെടുത്തി.
