തെലുങ്കില്‍ ഏറ്റവുമധികം ആരാധകരുള്ള താരപുത്രന്മാരില്‍ ഒരാളാണ് റാം ചരണ്‍. ചിരുത എന്ന ചിത്രത്തിലൂടെ കരിയറാരംഭിച്ച താരം രാജമൗലി സംവിധാനം ചെയ്ത മഗധീരയിലൂടെ സൂപ്പര്‍സ്റ്റാര്‍ ലെവലിലേക്കുയര്‍ന്നു. കരിയറില്‍ ഡൗണ്‍ഫാള്‍ നേരിടുമ്പോഴെല്ലാം മികച്ച സിനിമകള്‍ ചെയ്ത് തന്റെ റേഞ്ച് റാം ചരണ്‍ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ സ്‌റ്റേജ് ഷോയ്ക്കിടെ താരം പറഞ്ഞ അബദ്ധമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. റാം ചരണിന്റെ ഏറ്റവും പുതിയ ചിത്രമായ പെദ്ദിയുടെ പ്രീ റിലീസ് ഇവന്റിലാണ് പ്രസ്തുത സംഭവം നടന്നത്. സ്‌പോര്‍ട്‌സ് ആക്ഷന്‍ ത്രില്ലറായൊരുങ്ങുന്ന ചിത്രമാണ് പെദ്ദി. ഓരോ ക്രിക്കറ്റര്‍മാരെക്കുറിച്ചും ഒറ്റവാക്കില്‍ എന്തെങ്കിലും പറയാനായിരുന്നു താരത്തിനുള്ള ടാസ്‌ക്.
റാം ചരണ്‍ Photo: Screen grab/ Mana Stars
സച്ചിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ദീര്‍ഘകാലം നീണ്ടുനിന്ന ഇതിഹാസതുല്യമായ കരിയറായിരുന്നു അദ്ദേഹത്തിന് എന്നായിരുന്നു റാം ചരണിന്റെ മറുപടി. ധോണി കാമും കൂളുമാണെന്നും രോഹിത് ശര്‍മ എല്ലാവരുടെയും ആളാണെന്നും താരം പറഞ്ഞു. വിരാട് കോഹ്‌ലി ഫയര്‍ എന്നും റാം വിശേഷിപ്പിച്ചു. ബുംറയെക്കുറിച്ച് താരം പറഞ്ഞ വാക്കാണ് ട്രോളിന് ഇരയായത്.
Le Ramcharan : Jasprit Bumrah Football Player ah Best…🙏😂
‘ബുംറാ ജീ, ഞാന്‍ നിങ്ങളുടെ വലിയ ഫാനാണ്. എനിക്ക് ഫുട്‌ബോള്‍ വലിയ ഇഷ്ടമാണ്. ഇന്ത്യന്‍ ഫുട്‌ബോള്‍ ഇത്രയും മുന്നോട്ട് വന്നത് നിങ്ങള്‍ കാരണമാണ്. ലവ് യൂ സാര്‍’ റാം ചരണ്‍ പറഞ്ഞു. മോഡേണ്‍ ഡേ ക്രിക്കറ്റിലെ എറ്റവും മികച്ച ബൗളറെ ഫുട്‌ബോള്‍ താരമെന്ന് വിശേഷിപ്പിച്ചതോടെ റാം ചരണ്‍ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മെറ്റീരിയലായി മാറിയിരിക്കുകയാണ്.
പലരും പല രീതിയിലാണ് റാമിനെ ട്രോളുന്നത്. ബുംറ ഫുട്‌ബോള്‍ കളിക്കുന്ന എ.ഐ ചിത്രം ഉപയോഗിച്ച് ചിലര്‍ താരത്തെ പരിഹസിക്കുന്നുണ്ട്. ബുംറ ഫുട്‌ബോളിലേക്ക് എത്തുമ്പോള്‍ സുനില്‍ ഛേത്രി ഇന്ത്യ കണ്ട മികച്ച ഫാസ്റ്റ് ബൗളറായേക്കുമെന്നും ചിലര്‍ പരിഹാസരൂപേണ കമന്റുകള്‍ പങ്കുവെക്കുന്നുണ്ട്. എന്നാല്‍ താരത്തെ പിന്തുണച്ചും ചിലര്‍ രംഗത്തെത്തുന്നുണ്ട്. ഇത്രയും വലിയ അബദ്ധം കേട്ടിട്ടും അതിനെ തിരുത്താതെ ചിരിച്ചുകൊണ്ട് നിന്ന അവതാരകനെയും ചിലര്‍ ട്രോളുന്നുണ്ട്.
Uff… I’m genuinely so forgetful with names sometimes.
Apologies to @Jaspritbumrah93 Ji for the mix-up – it was a genuine human error in the middle of all the excitement and the crowd 🙏🏼
I truly respect you and I am a huge fan of your game. You make every Indian feel proud when…
ആളുകളുടെ പേരും മറ്റ് പല കാര്യങ്ങളും അധികം ഓര്‍ത്തിരിക്കാത്ത ആളാണ് റാമെന്ന് ആരാധകര്‍ പറയുന്നു. മുമ്പ് ഒരു അഭിമുഖത്തിനിടെ തന്റെ ഏറ്റവും വലിയ ടാലന്റ് മറവിയാണെന്ന് റാം പറഞ്ഞിരുന്നു. അതിനെ ശരിവെക്കുന്ന തരത്തില്‍ ഇപ്പോള്‍ പൊതുവേദിയില്‍ നടത്തിയ പ്രസ്താവനയും വൈറലായിരിക്കുകയാണ്.
റാം ചരണ്‍ മൂന്ന് ഗെറ്റപ്പില്‍ പ്രത്യക്ഷപ്പെടുന്ന സ്‌പോര്‍ട്‌സ് ഡ്രാമയാണ് പെദ്ദി. ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ക്രിക്കറ്ററായും ഗുസ്തി താരമായുമാണ് റാം ചരണ്‍ പ്രത്യക്ഷപ്പെടുന്നത്. ജാന്‍വി കപൂറാണ് ചിത്രത്തിലെ നായിക.
Content Highlight: Ram Charan’s statement about Jasprit Bumrah getting trolls