എന്നാല്‍ താരത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നും രാജസ്ഥാന്‍ റോയല്‍സിന്റെ ബാറ്റിങ് പരിശീലകന്‍ വിക്രം റാത്തോര്‍ പറഞ്ഞു.
‘അവന്റെ ഹാംസ്ട്രിങ്ങില്‍ എന്തോ അനുഭവപ്പെടുന്നതായി പറഞ്ഞു, പക്ഷേ ഇപ്പോള്‍ അവന് കുഴപ്പമൊന്നുമില്ല. മെഡിക്കല്‍ ടീം അവനെ ചികിത്സിച്ചു, നിലവില്‍ അവന് പ്രശ്‌നമില്ല. ഒരു ദിവസത്തിനുള്ളില്‍ കാര്യങ്ങളെക്കുറിച്ച് കൃത്യമായി അറിയാന്‍ കഴിയും, പക്ഷേ ഇത് ഗുരുതരമായി എനിക്ക് തോന്നുന്നില്ല,’ വിക്രം റാത്തോര്‍ മത്സര ശേഷമുള്ള പത്രസമ്മേളനത്തില്‍ പറഞ്ഞു.
🚨 RR BATTING COACH VIKRAM RATHORE SAID ABOUT VAIBHAV SURYAVANSHI’s INJURY 🚨
Vikram Rathore said 🗣️,
”He was feeling something in his hamstring but now he’s looking okay. They’ve treated him, so he’s looking fine. We’ll know in a day or so but doesn’t look like anything… pic.twitter.com/8kI2QAjABS
അതേസമയം സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഹൈദരാബാദിനെതിരെ രാജസ്ഥാന്‍ റോയല്‍സ് തോല്‍വി വഴങ്ങിയിരുന്നു. സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് പിങ്ക് ആര്‍മി പരാജയപ്പെട്ടത്.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമായിരുന്നു പടുത്തുയര്‍ത്തിയത്. മറുപടിക്കിറങ്ങിയ ഹൈദരാബാദ് ഒമ്പത് പന്തുകള്‍ ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. ഇതോടെ ഹൈദരാബാദ് പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു.രാജസ്ഥാന്‍ സൂപ്പര്‍ താരം വൈഭവ് സൂര്യവംശിക്ക് ബാറ്റിങ്ങിനിടയില്‍