വൈറ്റ് ബോളില്‍ തരംഗമായി മാറിയ ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി റെഡ് ബോള്‍ ക്രിക്കറ്റിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും, ദീര്‍ഘ ഫോര്‍മാറ്റുകളില്‍ മികവ് തെളിയിക്കേണ്ടത് അത്യാവശ്യമാണെന്നും മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്.
ദീര്‍ഘകാല കരിയര്‍ കെട്ടിപ്പടുക്കുന്നതിന് കൃത്യമായ പദ്ധതികള്‍ ആവശ്യമാണെന്ന് ദ്രാവിഡ് ചൂണ്ടിക്കാട്ടി.
‘ടെസ്റ്റ് ക്രിക്കറ്റ് നിലനില്‍ക്കണം എന്നാണ് നമ്മളെല്ലാവരും ആഗ്രഹിക്കുന്നത്. അത് വളരണം എന്ന് ആഗ്രഹമുണ്ട്. അതുകൊണ്ടുതന്നെ വൈഭവിനെപ്പോലുള്ള കളിക്കാര്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളിലും കളിക്കാന്‍ പ്രാപ്തരാകേണ്ടതുണ്ട്,’ ദ്രാവിഡ് പറഞ്ഞു.
വൈഭവ് സൂര്യവംശി. Photo: BCCI/x.com
റാഞ്ചി ട്രോഫി പ്ലേറ്റ് ലീഗില്‍ 12 ഇന്നിങ്‌സുകളില്‍ നിന്ന് 17.25 മാത്രമാണ് സൂര്യവംശിയുടെ ബാറ്റിങ് ശരാശരി. എന്നാലും യുവതാരങ്ങളുടെ വളര്‍ച്ചയില്‍ ഇത്തരം തിരിച്ചടികള്‍ സ്വാഭാവികമാണെന്നും, ആരാധകരും ക്രിക്കറ്റ് ലോകവും ക്ഷമയോടെ കാത്തിരിക്കണമെന്നും ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സില്‍ താരത്തെ പരിശീലിപ്പിച്ച ദ്രാവിഡ് ഓര്‍മിപ്പിച്ചു.