വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ മത്സരത്തിൽ ശ്രേയസ് അയ്യർ തന്റെ ആദ്യ ടി-20 സെഞ്ച്വറി നേടാൻ സഹായിച്ചത് ഇഷാൻ കിഷനാണെന്ന് അഭിപ്രായപ്പെട്ട് മുൻ ഇന്ത്യൻ ഇതിഹാസം രവിചന്ദ്രൻ അശ്വിൻ.

ക്യാപ്റ്റനായിട്ടുള്ള ആദ്യ ഏഴ് മത്സരങ്ങളിൽ ഒരു മത്സരം പോലും ജയിച്ചിട്ടില്ലാത്ത അയ്യർ ഇപ്പോൾ തുടർച്ചയായ 10 മത്സരങ്ങളിലും തോൽവിയറിയാതെയാണ് പോവുന്നതെന്നും അശ്വിൻ പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു മുൻ താരം.

The Indian player should have got the player of the tournament award; Ashwin said openly

ആർ അശ്വിൻ

‘ക്യാപ്റ്റനെന്ന നിലയിൽ തന്റെ ആദ്യ ഏഴ് മത്സരങ്ങളിൽ ഒന്നിൽ പോലും ജയിക്കാൻ കഴിയാതിരുന്ന ശ്രേയസ് അയ്യർക്ക്, ഇപ്പോൾ കാര്യങ്ങൾ പൂർണ്ണമായി മാറിമറിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ 10 മത്സരങ്ങളിൽ ഒന്നുപോലും അദ്ദേഹം തോറ്റിട്ടില്ല.

ഇനിയും വെല്ലുവിളികൾ മുന്നിലുണ്ടാകും, എങ്കിലും ശ്രേയസ് ശരിക്കും തിരിച്ചെത്തിയിരിക്കുകയാണ്. അദ്ദേഹം ഇപ്പോൾ ഒരു സെഞ്ച്വറി നേടുകയും ചെയ്തു. മറുവശത്ത് ഇഷാൻ കിഷൻ നിലയുറപ്പിച്ചു കളിച്ചതാണ് ശ്രേയസ് അയ്യരെ സെഞ്ച്വറിയിലേക്ക് നയിച്ചതെന്ന് ഞാൻ കരുതുന്നു,’ അശ്വിൻ അഭിപ്രായപ്പെട്ടു.

ഇഷാൻ കിഷൻ ,ശ്രേയസ് അയ്യർ

കൂടാതെ വെസ്റ്റ് ഇൻഡീസ് സ്പിന്നർ അകേൽ ഹൊസൈനെതിരെ അയ്യർ അടിച്ച ഷോട്ടുകളെ അശ്വിൻ പ്രശംസിച്ചു.

‘അകീൽ ഹൊസൈനെതിരെ ശ്രേയസ് അയ്യർ ബാറ്റ് ചെയ്ത രീതി മനോഹരമായിരുന്നു. ബാക്ക് ഫൂട്ടിൽ നിന്ന് എക്സ്ട്രാ കവറിന് മുകളിലൂടെ രണ്ടു തവണയാണ് അദ്ദേഹം സിക്സർ പറത്തിയത്. ഒരു ഇടംകൈയ്യൻ സ്പിന്നറെ ബാക്ക് ഫൂട്ടിൽ നിന്ന് എക്സ്ട്രാ കവറിന് മുകളിലൂടെ അടിക്കുക എന്നത് എത്ര വലിയ പരിചയസമ്പന്നനായ കളിക്കാരനായാലും എളുപ്പമുള്ള കാര്യമല്ലെന്ന് ക്രിക്കറ്റ് കളിച്ചിട്ടുള്ള എല്ലാവർക്കും അറിയാം,’ അശ്വിൻ പറഞ്ഞു.

ശ്രേയസ് അയ്യര്‍. Photo: Shreyas Iyer/x.com

ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയിച്ചു. ലഖ്‌നൗവില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ നേടിയത്. വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 172 റണ്‍സിന്റെ വിജയലക്ഷ്യം ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ സെഞ്ച്വറി കരുത്തില്‍ 32 പന്ത് ശേഷിക്കെ വിജയം സ്വന്തമാക്കുകയായിരുന്നു.

43 പന്ത് നേരിട്ട് പുറത്താകാതെ 102 റണ്‍സാണ് ക്യാപ്റ്റന്‍ സ്വന്തമാക്കിയത്. 95ല്‍ നില്‍ക്കവെ സിക്‌സറടിച്ചുകൊണ്ടായിരുന്നു ശ്രേയസിന്റെ സെഞ്ച്വറി നേട്ടം. ആറ് സിക്‌സറും പത്ത് ഫോറും അടക്കം 237.21 സ്‌ട്രൈക് റേറ്റിലുമായിരുന്നു ശ്രേയസ് ബാറ്റ് വീശിയത്.

അഭിഷേക് ശര്‍മ (10 പന്തില്‍ 21) സഞ്ജു സാംസൺ (ഒമ്പത് പന്തില്‍ 11 ) , ഇഷാന്‍ കിഷന്‍ (27 പന്തില്‍ 37 ) എന്നിവരാണ് ഇന്ത്യയുടെ മറ്റ് റൺവേട്ടക്കാർ.

ഇന്ത്യയ്ക്കായി നമന്‍ ധിര്‍ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ അക്‌സര്‍ പട്ടേലും കുല്‍ദീപ് യാദവും രണ്ട് വിക്കറ്റ് വീതവും നേടി. അര്‍ഷ്ദീപ് സിങ്, മായങ്ക് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ശ്രേയസ് അയ്യര്‍ എതിരാളികളെ ബാറ്റിങ്ങനയക്കുകയായിരുന്നു. ക്യാപ്റ്റന്‍ ഷായ് ഹോപ്പിന്റെയും മിഡില്‍ ഓര്‍ഡറില്‍ ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡിന്റെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് മോശമല്ലാത്ത സ്കോർ വിന്ഡീഡ് പടുത്തുയർത്തിയത്. റൂഥര്‍ഫോര്‍ഡ് 34 പന്തില്‍ 56 റണ്‍സും ഷായ് ഹോപ്പ് 37 പന്തില്‍ 52 റണ്‍സും നേടി. 15 റണ്‍സ് നേടിയ അകീല്‍ ഹൊസൈനാണ് മൂന്നാമത് മികച്ച റണ്‍ ഗെറ്റര്‍.

ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം അവസാനിക്കുമ്പോള്‍ 1-0ന് മുമ്പിലാണ്. ഒക്ടോബര്‍ ഒമ്പതിനാണ് പരമ്പരയിലെ രണ്ടാം മത്സരം. റാഞ്ചിയാണ് വേദി.

Content Highlights : R. Aswin talks about Shreyas Iyer centuary that  got by the help of Ishan Kishan.