ഡെറാഡൂണ്‍: പീഡനത്തിനിരയായി എന്ന കാരണത്താല്‍ 16 വയസ്സുകാരിക്ക് ഡെറാഡൂണിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം പ്രവേശനം നിഷേധിച്ചതായി വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കള്‍. വിദ്യാലയത്തിന്റെ അംഗത്വം റദ്ദു ചെയ്യാന്‍ പെണ്‍കുട്ടിയുടെ വക്കീല്‍ അരുണ നേഗി ചൗഹാന്‍ സി.ബി.എസ.സി യോട് ആവശ്യപ്പെട്ടു.

മറ്റൊരു സ്‌കൂളില്‍ വെച്ച് കഴിഞ്ഞമാസം കൂട്ടബലാത്സംഗത്തിനിരയായത് ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ത്ഥിനിക്ക് പ്രവേശനം നിഷേധിച്ചത്. വിദ്യാലയത്തിനെതിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് അരുണ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തിനും വിദ്യാഭ്യാസ മന്ത്രി അരവിന്ദ് പാണ്ഡെയ്ക്കും കത്തയച്ചു.


”എന്റെ ഇരുമുടിക്കെട്ട് ഞാന്‍ ഇവിടെ ഉപേക്ഷിച്ച് പോകുകയാണ്; ഈ ആചാരലംഘനത്തിന് എന്ത് മറുപടിയാണ് പറയാനുള്ളത്’: രഹ്ന ഫാത്തിമ


“വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കള്‍ പ്രവേശനത്തിനായി വിവിധ വിദ്യാലയങ്ങളെ സമീപിച്ചിരുന്നു, എന്നാല്‍ പ്രത്യേകിച്ച് വിശദീകരണം ഒന്നും നല്‍കാതെ എല്ലാവരും ഇവരുടെ ആവശ്യം നിരാകരിക്കുകയായിരുന്നു. എന്നാല്‍ പ്രസ്തുത വിദ്യാലയം കുട്ടി ബലാത്സംഘത്തിനിരയായതിനാല്‍ പ്രവേശനം നല്‍കാന്‍ കഴിയില്ലെന്നറിയിക്കുകയായിരുന്നു”- അരുണ പറഞ്ഞു.

പീഡനത്തിനിരയായ വിദ്യാര്‍ത്ഥിനിയുടെ പേരുവിവരങ്ങള്‍ പുറത്തു വന്നത് അന്വേഷിക്കാന്‍ അരുണ പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.