ആദ്യ സിനിമ മുതൽ സോഷ്യൽ മീഡിയയുടെ സമ്മർദം നേരിടേണ്ടി വരുന്ന ജനറേഷനാണ് അവർ: പൃഥ്വിരാജ്
Malayala cinema
ആദ്യ സിനിമ മുതൽ സോഷ്യൽ മീഡിയയുടെ സമ്മർദം നേരിടേണ്ടി വരുന്ന ജനറേഷനാണ് അവർ: പൃഥ്വിരാജ്
നന്ദന. ടി
Sunday, 5th July 2026, 9:45 am

മലയാള സിനിമയിലെ ശ്രദ്ധേയ നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ, പുതിയ ചിത്രമായ ‘ഐ നോബഡി’യുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ മലയാള സിനിമയിലെ പുതുതലമുറ താരങ്ങളെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് പങ്കുവെക്കുകയാണ്. ക്യൂ സ്റ്റുഡിയോയ്ക്കു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

 Empuran controversy; Prithviraj shares Mohanlal's apology post

പൃഥ്വിരാജ്.photo.screen grab/youtube

‘മലയാളത്തിൽ ന്യൂ ജനറേഷന്റെ വരവ് ഒരുപാട് വൈകി എന്നാണ് ഞാൻ പറയുന്നത്. ഇപ്പോഴാണ് നമ്മൾ ഈ പുതിയ ആക്ടേഴ്സിനെക്കുറിച്ച് പറയാൻ തുടങ്ങിയത്. എന്റെ ജനറേഷന് ശേഷം അടുത്തൊരു ജനറേഷൻ വന്നു. എനിക്ക് ഇപ്പോൾ 43 വയസായി. ഈ പറയുന്ന അടുത്ത ജനറേഷന് ഇപ്പോൾ 24-25 വയസാണ്. അപ്പോൾ അതിന്റെ ഇടയിൽ ആരും ഇല്ലേ. അതുകൊണ്ടാണ് ന്യൂ ജനറേഷന്റെ വരവ് ഒരുപാട് വൈകിയെന്ന് ഞാൻ പറയുന്നത്.

ഐഡിയലി, ഒരു രണ്ട് ജനറേഷനിലെ ലീഡ് ആക്ടേഴ്സ് എങ്കിലും എന്റെ ജനറേഷനു ശേഷം ഇവിടെ വരികയും എക്സിസ്റ്റ് ചെയ്യുകയും ചെയ്യേണ്ട സമയം മലയാള സിനിമയ്ക്ക് ഉണ്ട്. അതുകൊണ്ടാണല്ലോ മുപ്പതുകളിലെ കഥാപാത്രങ്ങളൊക്കെ വീണ്ടും എന്റെ അടുത്തേക്ക് തന്നെ വരുന്നത്
അവിടെ ഒരു ഗ്യാപ് ഉണ്ട്.

എന്റെ ആഗ്രഹം എന്താണെന്ന് വെച്ചാൽ, എന്റെ ജനറേഷൻ ആക്ടേഴ്സ് സിനിമയിലേക്ക് വന്നപ്പോൾ ഞങ്ങൾ ഫേസ് ചെയ്ത ഡിഫിക്കൾട്ടീസും ചലഞ്ചസും ഇന്നത്തെ ജനറേഷൻ ഫേസ് ചെയ്യരുത് എന്നാണ്. അവർക്ക് ഫ്ലറിഷ് ചെയ്യാനുള്ള എല്ലാ അവസരങ്ങളും കിട്ടണം. കാരണം എന്റെ ജനറേഷൻ കഴിഞ്ഞാൽ പിന്നെ റെസ്പോൺസിബിൾ ആകേണ്ടത് അവരാണ്.

അതേസമയം അവർ ഫേസ് ചെയ്യുന്ന ഒരു ഡിഫറന്റ് സെറ്റ് ഓഫ് ചലഞ്ചസും ഉണ്ട്. എന്റെ ജനറേഷൻ ഇൻഡസ്ട്രിയിലേക്ക് വന്ന് ഒന്ന് റിഫൈൻഡ് ആയി കാലുറപ്പിച്ചതിന് ശേഷമാണ് സോഷ്യൽ മീഡിയയും മറ്റും വരുന്നത്. അതുവരെ ഞങ്ങൾക്ക് ഒരു സമാധാനം ഉണ്ടായിരുന്നു. എന്നാൽ അവർക്ക് അവരുടെ ഫസ്റ്റ് സിനിമ മുതൽ തന്നെ സോഷ്യൽ മീഡിയയും അതിനോടൊപ്പമുള്ള സമ്മർദങ്ങളും ഉണ്ട്. അതൊക്കെ ഫേസ് ചെയ്യേണ്ട അതിനെ ഹാൻഡിൽ ചെയ്യാൻ പഠിക്കേണ്ട ജനറേഷനാണ് അവർ.

അതുകൊണ്ട് ഞങ്ങൾ ഒരുപാട് ബുദ്ധിമുട്ടിവരികയും അവർക്ക് എല്ലാം എളുപ്പമാണെന്ന് ഞാൻ പറയുന്നില്ല. എന്റെ ആഗ്രഹം, ഞങ്ങൾ ഫേസ് ചെയ്ത ബുദ്ധിമുട്ടുകൾ അവർക്ക് നേരിടേണ്ടി വരരുത് എന്നതാണ്. കുറച്ചുകൂടി ഈസിയർ ആക്സസ് അവർക്ക് കിട്ടട്ടെ. അവർ വലിയ സ്റ്റാർസായി മലയാള സിനിമയെ ഇനിയും ഉയരങ്ങളിലേക്ക് എത്തിക്കട്ടെ എന്നാണ് ഞാൻ ആത്മാർഥമായി ആഗ്രഹിക്കുന്നത്’, പൃഥ്വിരാജ് പറഞ്ഞു.

പൃഥ്വിരാജ്.screen grab/youtube

Content Highlight: Prithviraj talks about pressure faced by new generation actors on social media

നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം