നോബഡി സിനിമ തുടങ്ങി ആദ്യ ഷോട്ടിൽ തന്നെ നിങ്ങൾ ഞെട്ടും: പൃഥ്വിരാജ്
Malayalam Cinema
നോബഡി സിനിമ തുടങ്ങി ആദ്യ ഷോട്ടിൽ തന്നെ നിങ്ങൾ ഞെട്ടും: പൃഥ്വിരാജ്
കെ.എസ് ഷാബിന
Saturday, 4th July 2026, 3:57 pm

പൃഥ്വിരാജ് സുകുമാരനും പാർവതി തിരുവോത്തും പ്രധാന വേഷങ്ങളിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ ഐ നോബഡി’. റോഷാക്ക് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു പക്കാ ഹെയ്‌സ്റ്റ് ത്രില്ലറായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.

സിനിമയുടെ പ്രഖ്യാപനം മുതൽ വലിയ പ്രതീക്ഷയിലായിരുന്ന ആരാധകർക്കിടയിൽ, ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറും പുറത്തുവന്നതോടെ ചർച്ചകൾ കൂടുതൽ സജീവമായിരിക്കുകയാണ്. മികച്ചൊരു തിയേറ്ററിക്കൽ എക്സ്പീരിയൻസ് സമ്മാനിക്കുന്നതിനായി വലിയ ബഡ്ജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ഈ ഹെയ്‌സ്റ്റ് ത്രില്ലറിനെക്കുറിച്ച് വലിയ രീതിയിലുള്ള ചർച്ചകളാണ് നടക്കുന്നത്.

ഐ നോബഡി.Photo;IMBD

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി പുറത്തുവരുന്ന പൃഥ്വിരാജിന്റെ അഭിമുഖങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അങ്ങേയറ്റം സാധാരണക്കാരനായ ഒരു മനുഷ്യൻ തികച്ചും അസാധാരണത്വം നിറഞ്ഞ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നതാണ് ‘ഐ നോബഡി’ എന്ന സിനിമയുടെ കഥയെന്നാണ് പൃഥ്വിരാജ് വ്യക്തമാക്കുന്നത്.

തിയേറ്ററിൽ സിനിമ തുടങ്ങി ആദ്യ ഷോട്ട് കാണുമ്പോൾ തന്നെ ഇതെന്താണ്,എന്ന രീതിയിൽ പ്രേക്ഷകർ ഞെട്ടുമെന്നും താരം പറയുന്നു. ദി ക്യൂ വിന് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ചിത്രത്തെക്കുറിച്ച് മനസ് തുറന്നത്.

ഐ നോബഡി.Photo;IMBD

‘ഖലീഫ’ പോലെ തന്നെ ബിഗ് സ്‌ക്രീനിന് വേണ്ടിയുള്ള വലിയ തിയേറ്ററിക്കൽ എക്സ്പീരിയൻസിനായി വലിയ ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന സിനിമയാണ് ‘ഐ നോബഡി’. എന്നാൽ ഇപ്പോൾ ചിത്രത്തെക്കുറിച്ച് എല്ലാവർക്കുമുള്ള ആ ഒരു മിസ്റ്ററി ശരിക്കും സിനിമയ്ക്ക് നല്ലതാണ്. സിനിമ തുടങ്ങി ഫസ്റ്റ് ഷോട്ടിൽ തന്നെ നിങ്ങൾക്കിതെന്താണ് എന്ന് തോന്നും, നിങ്ങൾ ഞെട്ടും. അത് സിനിമയ്ക്ക് ഗുണം ചെയ്യും. അതുകൊണ്ട് ആ മിസ്റ്ററി ഇപ്പോൾ തന്നെ ബ്രേക്ക് ചെയ്യാതിരിക്കുന്നതാണ് നല്ലത്’, പൃഥ്വിരാജ് പറഞ്ഞു.

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ഈ മാസം 9-ാം തീയതി തിയേറ്ററുകളിൽ എത്തും.

Content Highlight: Prithviraj talks about nobody movie

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.