പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണ് ബ്രോ ഡാഡി. മോഹന്‍ ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ബ്രോ ഡാഡി.
ലൂസിഫറിന് ശേഷം എമ്പുരാന്‍ എന്ന ചിത്രമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യാനിരുന്നിരുന്നത്. എന്നാല്‍ എമ്പുരാന് മുമ്പ് ബ്രോ ഡാഡി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
ബ്രോ ഡാഡി ഒരു ചെറിയ സിനിമയാണെന്ന് നേരത്തേ പൃഥ്വിരാജ് പറഞ്ഞിരുന്നു. ലൂസിഫറില്‍ നിന്നും വ്യത്യസ്തമായ ചിത്രമാണ് ബ്രോ ഡാഡിയെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.
ബ്രോ ഡാഡി ഒരു ഫാമിലി ഡ്രാമയാണെന്നാണ് പൃഥ്വിരാജ് നേരത്തെ അറിയിച്ചിരുന്നത്.
സിനിമയുമായി ബന്ധപ്പെട്ട് പങ്കുവെക്കാറുള്ള എല്ലാ പോസ്റ്റുകളും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുണ്ടായിരുന്നു. ഇപ്പോഴിതാ പൃഥ്വിരാജ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റാണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്.
റോഡില്‍ കാര്‍ നിര്‍ത്തിയിട്ട് എന്തോ കാര്യമായി എഴുതുന്ന ചിത്രമാണ് പൃഥ്വി പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് രസകരമായ അടികുറിപ്പും താരം നല്‍കിയിട്ടുണ്ട്.
Content Highlights: Prithviraj sharing post based on Bro Daddy movie
