ഒരുകാലത്ത് ഇന്ത്യന്‍ സിനിമയുടെ അടയാളമായി നിന്ന ഇന്‍ഡസ്ട്രിയായിരുന്നു ബോളിവുഡ്. കളര്‍ഫുള്‍ എന്റര്‍ടൈനറുകള്‍ക്കൊപ്പം ശക്തമായ കണ്ടന്റുകളുള്ള സിനിമകളുമായി നിറഞ്ഞുനിന്ന ബോളിവുഡ് ഇന്ന് വലിയ തകര്‍ച്ചയാണ് നേരിടുന്നത്. മറ്റ് ഭാഷകളിലെ ഹിറ്റ് സിനിമകള്‍ റീമേക്ക് ചെയ്ത് മാത്രമാണ് ബോളിവുഡ് പിടിച്ചുനില്‍ക്കുന്നത്.
വലിയ ഹൈപ്പിലെത്തിയ പല സിനിമകളും ബോക്‌സ് ഓഫീസില്‍ തകരുകയാണ്. സെപ്റ്റംബറില്‍ ഇതുവരെ ഒരൊറ്റ ഹിറ്റ് പോലും ബോളിവുഡിന് അവകാശപ്പെടാനായിട്ടില്ല. അതില്‍ എടുത്തുപറയേണ്ടത് മലയാളി സാന്നിധ്യങ്ങളുള്ള രണ്ട് സിനിമകളാണ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഹയ്‌വാനും പൃഥ്വിരാജ് നായകനായ ദായ്‌റയും ബജറ്റ് പോലും തിരിച്ചുകിട്ടാതെ പരാജയമാവുകയായിരുന്നു.

മലയാളത്തില്‍ വന്‍ ഹിറ്റായ ഒപ്പത്തിന്റെ ബോളിവുഡ് റീമേക്കായിരുന്നു ഹയ്‌വാന്‍. മോഹന്‍ലാല്‍ ചെയ്ത റോളിലേക്ക് സെയ്ഫ് അലി ഖാനെത്തിയപ്പോള്‍ വില്ലന്‍ റോളിലേക്ക് അക്ഷയ് കുമാറിനെയായിരുന്നു പ്രിയദര്‍ശന്‍ കൊണ്ടുവന്നത്. റീമേക്ക് സിനിമകളെ തള്ളിക്കളയുന്ന ബോളിവുഡ് പ്രേക്ഷകര്‍ ഹയ്‌വാനെയും ബോക്‌സ് ഓഫീസില്‍ കൈവിട്ടു.
സര്‍സമീന് ശേഷം ബോളിവുഡില്‍ വീണ്ടും ഒരുകൈ നോക്കിയ പൃഥ്വിയുടെ ദായ്‌റയും ബോക്‌സ് ഓഫീസില്‍ രക്ഷപ്പെട്ടില്ല. മലയാളത്തില്‍ ഹിറ്റായ ജന ഗണ മനയുടെ തീമിനെ മറ്റൊരു രീതിയില്‍ അവതരിപ്പിച്ച ചിത്രമായിരുന്നു ദായ്‌റ. റാസി, സാം ബഹദൂര്‍ തുടങ്ങിയ ഗംഭീര സിനിമകളൊരുക്കിയ മേഘ്‌ന ഗുല്‍സാറാണ് ദായ്‌റ സംവിധാനം ചെയ്തത്.

120 കോടിയിലേറെ ചെലവഴിച്ച ഹയ്‌വാന് ആകെ നേടാനായത് 15.4 കോടി മാത്രമാണ്. ബോളിവുഡില്‍ ഒരുകാലത്ത് തൊട്ടതെല്ലാം ഹിറ്റാക്കിയ പ്രിയദര്‍ശന് ഇത്തവണ പിഴച്ചു. മുന്‍ ചിത്രമായ ഭൂത് ബംഗ്ലാ തരക്കേടില്ലാത്ത കളക്ഷന്‍ നേടിയെങ്കിലും ഒരുപാട് വിമര്‍ശനം കേട്ടിരുന്നു. മോഹന്‍ലാലിനെ നായകനാക്കിക്കൊണ്ടുള്ള തന്റെ 100ാമത് സിനിമക്ക് മുമ്പ് തിരക്കുകൂട്ടി ചെയ്ത പ്രൊജക്ടുകളായിരുന്നു ഇതെല്ലാം.
അതേസമയം തുടര്‍ച്ചയായ നാലാമത്തെ ഫ്‌ളോപ്പാണ് ദായ്‌റയിലൂടെ പൃഥ്വി നേരിട്ടത്. മലയാളത്തില്‍ വിലായത്ത് ബുദ്ധ, ഐ നോബഡി, ഖലീഫ എന്നീ ചിത്രങ്ങള്‍ പരാജയമായപ്പോള്‍ ദായ്‌റയില്‍ ആരാധകര്‍ക്ക് ചെറിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ നല്ലൊരു തിരക്കഥയില്ലാത്തത് കാരണം ദായ്‌റയും ബോക്‌സ് ഓഫീസില്‍ വീണു. ഇരുവരും പഴയതിനെക്കാള്‍ ശക്തമായി തിരിച്ചുവരുമെന്നാണ് സിനിമാപേജുകള്‍ പ്രവചിക്കുന്നത്.
Content Highlight: Prithivraj and Priyadarshan’s bollywood movies failed in Box Office
