[]കോഴിക്കോട്: സഹകരണമേഖലയെ തകര്‍ക്കാനുള്ള മുതലാളിത്ത ശക്തികളുടെ നീക്കങ്ങളെ എതിര്‍ക്കണമെന്ന് സാമ്പത്തിക വിദ്ധഗധനും മുന്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ്‌ചെയര്‍മാനുമായ പ്രഫ.പ്രഭാത് പട്‌നായിക് പറഞ്ഞു.

ഊരാളൂങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയും കോഴിക്കോട് ഐ.എമ്മും,മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട്‌
ഓഫ് സോഷ്യല്‍ സയന്‍സും സംഘടിപ്പിച്ച അന്താരാഷട്ര സഹകരണ സെമിനാറിന്റെ അക്കാദമിക് സെക്ഷന്റെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സഹകരണമേഖലയെ ഇല്ലാതാക്കാനാണ് മുതലാളിത്ത ശക്തികളുടെയും കുത്തകകളുടെയും നീക്കം. ഈ നീക്കത്തെ ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഊരാളുങ്കല്‍ സഹകരണ മേഖലയില്‍ സൃഷ്ടിച്ച മാതൃക അനുകരണീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സോഷ്യലിസത്തിന്റെ അടിസ്ഥാനമായ സഹകരണ പ്രസ്ഥാനത്തിന് സാമ്പത്തിക വളര്‍ച്ചയുടെ നട്ടെല്ലായി മാറാന്‍ കഴിയും. ആഗോള വത്കരണത്തിന്റെ ദുരന്തമനുഭവിക്കുന്നത് ചെറുകിട ഉത്പാദന മേഖലയാണ്.

ചെറുകിടമേഖലയെ തകര്‍ത്തുകൊണ്ട്  വന്‍കിട സൂപ്പര്‍മാര്‍ക്കറ്റുകളാണ് കടന്നു കയറികൊണ്ടിരിക്കുന്നത്. പരമ്പരാഗത വ്യവസായങ്ങള്‍ക്കുമേല്‍ പുത്തന്‍ സാമ്പത്തിക നയങ്ങള്‍ വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ് അതിനാല്‍ ഇതിന്റെ സംരക്ഷണത്തിനുവേണ്ടി കൂട്ടായ ശ്രമം ഉയരണമെന്നും അദ്ദേഹം പറഞ്ഞു.

ആഗോളവത്കരണം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികളെയും ഉദാരവത്ക്കരണത്തിന്റെ ദൂഷ്യങ്ങളെയും അതിജീവിച്ച് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ.

ഐ.എമ്മിലെ അക്കാദമിക് സെക്ഷന്റെ ഉദ്ഘാടനം ഐക്യരാഷ്ട്ര സഭയുടെ ഇന്ത്യയിലെ റസിഡന്റ് കോഓഡിനേറ്ററും യു.എന്‍.ഡി.പി.റസിഡന്റ് ഇന്ത്യ റപ്രസന്റേറ്റീവുമായ ലിസ ഗ്രാന്‍ഡ നിര്‍വഹിച്ചു.

പ്രഫ. സജി ഗോപിനാഥ് സ്വാഗതവും പ്രഫ.ആര്‍.രാമകുമാര്‍ നന്ദിയും പറഞ്ഞു. ആഗോളവത്കരണകാലത്തെ സഹകരണ പ്രസ്ഥാനം എന്ന വിഷയത്തില്‍ നടന്ന പ്ലീനറി സെഷനില്‍ പ്രഫ,വെങ്കിടേശ് ആത്രേയ,ഹിലാരി,വെയ്ന്‍ റൈറ്റ്,പ്രഫ.കെ.നാരായണന്‍ നായര്‍ എന്നിവര് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.