കോഴിക്കോട്: അഗതി മന്ദിരത്തിലെ വിദ്യാര്‍ഥിയെ ലൈംഗികാക്രമണത്തിന് ഇരയാക്കിയ കേസില്‍ യൂത്ത് ലീഗ് നേതാവ് അറസ്റ്റില്‍. യൂത്ത് ലീഗ് മടവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് റാഫിയെയാണ് കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. മടവൂര്‍ സി.എം മഖാമിന് കീഴിലെ അഗതി മന്ദിരത്തിലെ വിദ്യാര്‍ഥിയെ കാറില്‍ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്.

പള്ളിയില്‍ നിന്നും മടങ്ങുകയായിരുന്ന വിദ്യാര്‍ഥിയെ നിര്‍ബന്ധിച്ച് കാറില്‍ കയറ്റുകയും ആളൊഴിഞ്ഞ കുന്നിന്‍ പ്രദേശത്ത് എത്തിച്ച് പീഡനത്തിന് ഇരയാക്കിയെന്നുമാണ് പരാതി.

പള്ളിക്ക് സമീപം ഇറക്കി വിട്ട് മടങ്ങുന്നതിനിടെ വിദ്യാര്‍ഥി കാറിന്റെ നമ്പര്‍ ശ്രദ്ധിക്കുകയും വിവരം രക്ഷിതാക്കളെ അറിയിക്കുകയുമായിരുന്നു.

കുന്ദമംഗലം പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് കാറിന്റെ ഉടമയെ കണ്ടെത്തിയപ്പോള്‍ മൂന്ന് മാസം മുമ്പ് മുഹമ്മദ് റാഫിക്ക് ഇത് വാങ്ങിയതായി കണ്ടെത്തുകയും തുടര്‍ന്ന് റാഫിയെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജറാക്കിയ റാഫിയെ14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.