ന്യൂദല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ദല്‍ഹി അധ്യക്ഷന്‍ പര്‍വേസ് അഹമ്മദും സെക്രട്ടറി മുഹമ്മദ് ഇല്യാസും അറസ്റ്റില്‍. ദല്‍ഹി കലാപത്തിനോടനുബന്ധിച്ചുള്ള കേസിലാണ് നടപടി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആളുകളെ കലാപത്തിന് പ്രേരിപ്പിച്ചു എന്ന കുറ്റം ചുമത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കലാപകാരികള്‍ക്ക് ഇവര്‍ ധനസഹായം നല്‍കിയോ എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്.

പര്‍വേസിനേയും ഇല്യാസിനെയും ദല്‍ഹി പാട്യാല കോടതിയില്‍ ഇന്ന് തന്നെ ഹാജരാക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ശിവ് വിഹാര്‍ സ്വദേശിയായ ഇല്യാസ് 2020 ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍വാല്‍ നഗറില്‍ നിന്ന് എസ്.ഡി.പി.ഐ. സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.

WATCH THIS VIDEO: