ലോകമെമ്പാടും ഏറെ ആരാധകരുള്ള പോപ്പ് ഗായികയാണ് ഡുവ ലിപ. ഈ അല്‍ബേനിയന്‍ ഗായികക്ക് ഇന്ത്യയിലും ഒരുപാട് ആരാധകരുണ്ട്. ഇപ്പോള്‍ ഡുവ ലിപ ഇന്ത്യയില്‍ വന്നതിന് ശേഷം തന്റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് വൈറലാകുന്നത്.

2023ന്റെ അവസാന ദിവസങ്ങള്‍ ഇന്ത്യയില്‍ ചിലവഴിക്കാന്‍ കഴിഞ്ഞതില്‍ താന്‍ സന്തോഷവതിയാണെന്ന് പറഞ്ഞു കൊണ്ടാണ് ഡുവ രാജസ്ഥാനില്‍ നിന്നെടുത്ത തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്.