ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം ക്രൈസ്റ്റ് ചര്‍ച്ചില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ശ്രേയസ് അയ്യര്‍ ബൗളിങ് തെരഞ്ഞെടുത്തു. നിലവില്‍ മത്സരത്തില്‍ 16 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണ് ന്യൂസിലാന്‍ഡ് നേടിയത്. നിലവില്‍ ക്രീസിലുള്ളത് 47 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്‌സും 23 റണ്‍സ് നേടിയ ബെവോണ്‍ ജേക്കബ്‌സുമാണ്.

ഭുവനേശ്വര്‍
നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ജേഴ്‌സിയില്‍ തിരിച്ചെത്തിയ ഭുവനേശ്വര്‍ കുമാറായിരുന്നു ഇന്ത്യയ്ക്ക് വേണ്ടി ആദ്യം പന്തെടുത്തത്. ആദ്യ ഓവറില്‍ നാല് റണ്‍സ് മാത്രം വിട്ടുനല്‍കിയ ഭുവി മൂന്നാം ഓവറില്‍ എത്തിയപ്പോള്‍ ആദ്യ പന്തില്‍ ടിം സിഫേര്‍ട്ടിനെതിരെ ഓവര്‍സ്റ്റെപ്പില്‍ കുരുങ്ങി നോബോള്‍ എറിഞ്ഞിരുന്നു.
ഇതോടെ അന്താരാഷ്ട്ര ടി-20 കരിയറിലെ തന്റെ ഏറ്റവും മികച്ച ബൗളിങ് ട്രീക്കിനാണ് ഭുവി അന്ത്യം കുറിച്ചത്. ടി-20യില്‍ തന്റെ ആദ്യത്തെ നോബോള്‍ ആണ് ഭുവനേശ്വര്‍ വഴങ്ങിയത്. ഫോര്‍മാറ്റിന്റെ ചരിത്രത്തില്‍ 1797 പന്തുകളില്‍ ഒരു നോബോള്‍ പോലും വഴങ്ങാതെയായിരുന്നു മുന്നേറിയിരുന്നത്.
Bhuvneshwar Kumar and swinging the new white ball. Some love stories are eternal ❤️✨ That seam position, that banana curve, that late bite in the air… 🤌🍌 #INDvsNZ #BhuvneshwarKumar https://t.co/5ZRO38MLaC
— Boundary Bro (@BoundaryBro) October 22, 2026
അതേസമയം ന്യൂസിലാന്‍ഡിന് വേണ്ടി 24 പന്തില്‍ നിന്ന് രണ്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 45 റണ്‍സ് നേടിയാണ് ഫിന്‍ അലന്‍ മടങ്ങിയത്. അക്‌സര്‍ പട്ടേലാണ് താരത്തിന്റെ വിക്കറ്റ് നേടിയത്. ടീം സിഫേര്‍ട്ടിനെ 24 റണ്‍സില്‍ പുറത്താക്കി മായങ്ക് യാദവും വിക്കറ്റ് നേടി. ഡാരില്‍ മിച്ചലിനെ 28 റണ്‍സിന് അര്‍ഷ്ദീപ് സിങ്ങാണ് മടക്കിയയച്ചത്.
ഇന്ത്യ പ്ലേയിങ് ഇലവന്‍
അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, നമന്‍ ധിര്‍, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, മായങ്ക് യാദവ്
ന്യൂസിലന്‍ഡ് പ്ലേയിങ് ഇലവന്‍
ഫിന്‍ അലന്‍, ടിം സീഫേര്‍ട്ട് (വിക്കറ്റ് കീപ്പര്‍), ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്‌സ്, ബെവണ്‍ ജേക്കബ്‌സ്, മൈക്കല്‍ ബ്രേസ്‌വെല്‍, മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), നഥാന്‍ സ്മിത്ത്, മാറ്റ് ഹെന്റി, ആദം മില്‍നെ, ലോക്കി ഫെര്‍ഗൂസന്‍
Content Highlight: Bhuvneshwar Kumar bowls the first no-ball of his international T20 career
