Administrator
Administrator
അഴിമതി നടത്തേണ്ടതെങ്ങനെ? കോണ്‍ഗ്രസ് പഠന ക്യാമ്പ്
Administrator
Sunday 21st November 2010 8:29am

സൂചിമുന / തുന്നല്‍ക്കാരന്‍

ഒന്ന്…

ഈ കാര്യത്തില്‍ രാഷ്ടപിതാവും കുറെ കൂട്ടുകാരുമൊഴികെ ബാക്കി ഏത് മൂപ്പിലാനും ചെറിയവനും ഈ വിദ്യ കോണ്‍ഗ്രസില്‍ നന്നായ് അറിയാം. ഇത് ത്രികാലജ്ഞാനത്തോടെ തിരിച്ചറിയാന്‍ സാധിച്ചതിനാല്‍ സ്വാതന്ത്ര്യം ലഭിച്ച ഉടന്‍ ഗാന്ധിജി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പിരിച്ചുവിടാനും, ജോലി ചെയ്യ്തു ജീവിക്കാനും ഉദ്‌ബോധിപ്പിച്ചു.

പക്ഷേ, ഞങ്ങള്‍ക്കറിയാവുന്ന ഏക പണി ഇതാണെന്നു പറഞ്ഞ് പാവം മഹാത്മയെ സ്വാതന്ത്ര്യം കിട്ടിയ അന്നു രാത്രി തെരുവിലിറക്കിയവരാണു കോണ്‍ഗ്രസുകാര്‍.

ഒരു കൊട്ടാരം പാറാവുകാരന്റെ മകനായിരുന്ന മോത്തിലാല്‍ നെഹ്‌റുവിന്റെ മകന്‍ ജവഹര്‍ലാല്‍ ഒരു നയാപ്പൈസാ രാഷ്ട്രീയത്തില്‍ നിന്നും സമ്പാദിച്ചുവെന്ന് ഇ.എം.എസ് പോലും പറഞ്ഞിരിക്കില്ല. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട മോളും ഈ വിദ്യയില്‍ അത്ര മികച്ച പ്രകടനക്കാരിയായിരുന്നില്ല.

അധികാരം എന്നതിന്റെ ഹുങ്ക് കാണിക്കും. അടിയന്തിരാവസ്ഥ പ്രഖ്യാപിക്കും, ഭിന്ദ്രന്‍ വാലയെ വളര്‍ത്തും ബ്ലൂസ്റ്റാര്‍ ഓപ്പറേഷന്‍ നടത്തും പക്ഷേ ഭാരതത്തെ കൊള്ളയടിക്കാനൊന്നും താത്പര്യമുണ്ടായിരുന്നില്ല. (സ്വന്തം തറവാട്ടില്‍ നിന്നും എവിടേക്ക് മോഷ്ടിച്ചോണ്ട് പോകാന്‍ എന്ന് എതിരാളികള്‍ അസൂയപ്പെട്ടേക്കാം..)

എന്നാല്‍ രാജീവ് ഗാന്ധി തോക്കു കേസില്‍ പെട്ടു. അധികാരത്തില്‍ നിന്നും പുറത്ത് പോയി. ഇതോടെ കോണ്‍ഗ്രസിനു ഒരു കാര്യം മനസ്സിലായി…….
തങ്ങളുടെ നിലനില്പ്പിനായി അഴിമതി എല്ലാ രാഷ്ട്രീയപ്പാര്‍ട്ടിയിലും ഉണ്ടാക്കിവെക്കുക..

രണ്ട്…

‘കോഴിയെ കട്ടത് എന്തിനാ..?’ ‘ അതെനിക്ക് പൊരിച്ച് തിന്നാന്‍ ആയിരുന്നല്ലോ’ എന്ന അയ്യപ്പപ്പണിക്കരുടെ കള്ളന്റെ അതേ ശേലില്‍ കോണ്‍ഗ്രസുകാരനും മറുപടി പറയും.. ബോഫോഴ്‌സ് തോക്കില്‍ കാശു കട്ടതെന്തിനാ എന്ന് ഗതികേടിനു വല്ല കോണ്‍ഗ്രസു നേതാവിനോടും ചോദിച്ചാല്‍ ‘അതെനിക്ക് വെടിവെക്കാന്‍ ആയിരുന്നല്ലോ, അതെനിക്ക് വെടിവെക്കാന്‍ ആയിരുന്നല്ലോ’ എന്നൊക്കെ പറഞ്ഞേക്കാം.

തങ്ങളുടെ നേതാക്കള്‍ മോഷ്ടാക്കാള്‍ ആവുന്നതില്‍ ഇതുപോലെ അഭിമാനിക്കുന്ന ഒരു വര്‍ഗ്ഗം ഈ നാട്ടില്‍ വേറേ ഉണ്ടാവില്ല. മോഷ്ടിക്കാത്ത നേതാക്കളോട് കോണ്‍ഗ്രസുകാര്‍ക്ക് ‘അലര്‍ജി’യാണു. ‘ജീവിക്കാന്‍ ‘ അറിയാത്തവന്‍ എന്ന് അവരെ ഇകഴ്ത്താനും ഇവര്‍ മുടിഞ്ഞ് പോകാന്‍ നേര്‍ച്ച നേരാനും യാതൊരു മടിയും ഇല്ല.

കക്കാനും നില്‍ക്കാനും അറിയാവുന്ന കോണ്‍ഗ്രസുകാര്‍ എല്ലാക്കാലവും അതിന്റെ തലപ്പക്കത്തിരുന്ന് ഭരിക്കും. അല്ലാത്തവര്‍ തനിക്കും പത്തു തലമുറക്കും ആവശ്യമുള്ളത്ര കട്ടുമുടിച്ച് സുഖവാസത്തിനു പോകും.

കോണ്‍ഗ്രസായി പിറക്കുക എന്നാല്‍ ‘ഇന്ത്യയെ കട്ടുതിന്നാന്‍ ജനിക്കുന്ന ജീവികള്‍’ എന്ന് നിഘണ്ടുവില്‍ എഴുതിച്ചേര്‍ത്താല്‍ അതും അവര്‍ക്കൊരു അലങ്കാരവും അഭിമാനവും ആയിരിക്കും.

മുന്ന്…

പണ്ട് പണ്ട് നമ്മുടെ നാട് കട്ട് മുടിച്ചാണു ബ്രിട്ടീഷ് സര്‍ക്കാര്‍ ഈ രീതിയില്‍ സമ്പന്നരായത്. നമ്മുടെ നാടിന്റെ മണ്ണും പൊന്നും അവര്‍ കൊണ്ടുപോയി. വല്ല യുദ്ധത്തിലും നമ്മള്‍ ഇവന്മാരെ പരാജയപ്പെടുത്തി പണ്ട് കൊണ്ടുപോയ സമ്പത്തൊക്കെ പിടിച്ചെടുത്താല്‍.. സായ്പ് ഒരു സൊമാലിയക്കാരനെക്കാള്‍ കഷ്ടമാകും. മാരത്തോണില്‍ ഒഴികെ ഒന്നിലും മെഡല്‍ കിട്ടില്ലെന്നു സാരം.

ഇതുപോലെ ഒരിക്കല്‍ ജനങ്ങള്‍ക്ക് ബോധം ഉണ്ടാവുകയും കോണ്‍ഗ്രസുകാരന്‍ അടിച്ച് മാറ്റിയ ഇന്ത്യയുടെ സമ്പത്ത് ജനങ്ങള്‍ തിരിച്ച് വാങ്ങുകയും ചെയ്യ്താല്‍, ഖദറിട്ട് പല നേതാക്കളും തെരുവില്‍ പിച്ച ചട്ടിയുമായി തെണ്ടേണ്ടി വരും.. ച്ചാല്‍ ‘സ്ട്രീറ്റ് ലൈറ്റില്‍’ പാടും ന്ന് അര്‍ത്ഥം..

മുറിക്കഷ്ണം..
.

കോണ്‍ഗ്രസ് തങ്ങളുടെ ദൗര്‍ബല്യം തികച്ചും തിരിച്ചറിഞ്ഞിരിക്കുന്നു. അഴിമതി, കൊള്ള. ഇതു ചെയ്യാതെ അവര്‍ക്ക് ജീവിക്കാനൊ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനോ ആവില്ല. അതിനാല്‍ അവര്‍ ഇവിടുത്തെ സകലമാന രാഷ്ട്രീയക്കാരും ഇതൊക്കെ ചെയ്യണം എന്ന് ആഗ്രഹിക്കുന്നു.

മറ്റുള്ളവര്‍ ചെറിയ ചെറിയ കളവ് നടത്തുമ്പോള്‍, ഭണ്ഡാരപ്പെട്ടി മുഴുവന്‍ ഞങ്ങള്‍ക്ക് കക്കാം എന്ന പ്രമാണത്തില്‍ അവര്‍ അടിയുറച്ച് നില്‍ക്കുന്നു. വല്ലതും ചോദിക്കാന്‍ ഒരുത്തനും തയ്യാര്‍ ആവുകയും ഇല്ല.

ഇടതുപക്ഷത്തെക്കൂടി ഈ പന്തിയില്‍
കൊണ്ട്‌ കെട്ടിയതോടെ കോണ്‍ഗ്രസുകാര്‍ എല്ലാ അര്‍ത്ഥത്തിലും വിജയിച്ചു. ആന്റണിക്ക് പോലും കക്കാം എന്ന നിലയിലെത്തി. വിശുദ്ധ പത്രോസിനെ ചോദ്യം ചെയ്യാന്‍ യൂദാസിനാവുമോ ?

സ്വര്‍ണ്ണ കിരീടത്തിനു പറയാനുള്ള കഥ…..

പണ്ട് പണ്ട് ഒരു രാജാവ് ഒരു സ്വര്‍ണ്ണ കിരീടം നിര്‍മ്മിച്ചു. സ്വര്‍ണ്ണത്തില്‍ മായം കലര്‍ന്നിരിക്കുന്നോ എന്ന് പരിശോധിക്കാന്‍ അദ്ദേഹം ആര്‍ക്കമിഡിസിനോട് ആവശ്യപ്പെട്ടു. ആര്‍ക്കമിഡീസിനു യാതൊരു ബുദ്ധിയും തോന്നിയില്ല. കുളിക്കാന്‍ തൊട്ടിയില്‍ കയറിക്കിടക്കും വരെ. തൊട്ടിയില്‍ കയറിക്കിടന്നപ്പോള്‍ വെള്ളം പുറത്തേക്കൊഴുകുന്നു. അദ്ദേഹം ഇറങ്ങിയോടി. ഉടയാടകളില്ലാതെ ഒരു മഹാവീരനെപ്പോലെ. കിരീടത്തില്‍ സ്വര്‍ണ്ണമല്ലാതെ മറ്റ് ലോഹങ്ങള്‍ ചേര്‍ന്നിട്ടുണ്ട് എന്ന് രാജാവിനെ ബോധ്യപ്പെടുത്തുകയും ചെയ്യ്തു.

ആര്‍ക്കമിഡീസിനു രാജാവ് ധാരാളം സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യ്തു.

കീടത്തിനു പറയാനുള്ള കഥ

ഇന്ന് പല കോണ്‍ഗ്രസ് രാഷ്ട്രീയക്കാരന്റെയും മാറ്റ് പ്ലവന തത്ത്വത്തിലൂടെ പരിശോധിച്ചാല്‍… ? ഒരു മാറ്റും ഉണ്ടാവില്ല. തികച്ചും കരിക്കട്ടകളായിരിക്കും ! പരിശോധകന്‍ ‘യൂറേക്കാ, യൂറേക്കാ’ എന്ന് നിലവിളിച്ച് നിരത്തിലൂടെ ഭ്രാന്ത് പിടിച്ച് ഓടുകയും. അവസാനം കുതിരവട്ടത്തോ ഊളന്‍ പാറയിലോ എത്തപ്പെടുകയും ചെയ്യ്‌തേക്കാം…

സൂചിമുന

കോണ്‍ഗ്രസുകാരുടെ ഉത്തോലക തത്ത്വം..

ഒരു തുണ്ട് ലാവ്‌ലിനും ഒരു കോല്‍ സാന്റിയാഗോയും നല്‍കൂ…ഏത് അഴിമതിയും നടത്തിക്കാണിക്കാം…!

പഴയ പോസ്റ്റുകള്‍

കളിയാക്കിയാല്‍ ഞാന്‍ സാറിനോട് പറഞ്ഞ് കൊടുക്കുവേ…

ചില്ലുമേടയിലിരിക്കുന്നോരെന്നെ കല്ലെറിയല്ലേ.. എന്നെ കല്ലെറിയല്ലേ…

അഴിമതിയില്ലാതെ നമുക്കെന്താഘോഷം…

Advertisement