
കണ്ണൂര്‍: ഇരിട്ടിയില്‍ ഞാറ്റുവേല സാംസ്‌കാരിക പ്രവര്‍ത്തകരെ പോലീസ് അന്യായമായി അറസ്റ്റ് ചെയ്തതായി ആരോപണം. സംഘടനയുടെ കീഴില്‍ നടത്തുന്ന “പ്രതിഷേധത്തിന്റെ പുസ്തകം” എന്ന ജനങ്ങളുടെ പ്രതിഷേധ കുറിപ്പുകള്‍ ശേഖരിച്ചുകൊണ്ടുള്ള യാത്രാംഗങ്ങളായ സ്വപ്‌നേഷ്, റഷീദ് മട്ടാഞ്ചേരി, പ്രശാന്ത് എ.ബി, മിഥുന്‍, ആരോമല്‍, സുധീര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇരിട്ടിയില്‍ വെച്ചാണ് അറസ്റ്റ്. 151 വകുപ്പു ചേര്‍ത്താണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ജനങ്ങളില്‍ നിന്നും സംഭാവന പിരിച്ച് യാത്ര നടത്തുന്ന പ്രവര്‍ത്തകരെ തെരുവില്‍ സംഭാവന പിരിച്ചതിനെതിരെയാണ് അറസ്റ്റ് ചെയ്തത്.
യാത്രയുടെ ആദ്യദിനത്തില്‍ തന്നെ പോലീസ് അതിക്രമമുണ്ടായിരുന്നെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. പോലീസ് അപമര്യാദയായി പെരുമാറിയെന്നും യാത്രസംഘം പരാതിപ്പെട്ടു. അറസ്റ്റ് ചെയ്തവരെ പോലീസ് പിന്നീട് വിട്ടയച്ചു.
