ജാംനഗര്‍: പ്രസംഗത്തിനിടെ കൊച്ചിയെ കറാച്ചിയെന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരോഗ്യ പദ്ധതിയായ ആയുഷ്മാന്‍ ഭാരതിനെ കുറിച്ച് ജാംനഗറില്‍ സംസാരിക്കുമ്പോഴായിരുന്നു മോദിക്ക് നാക്ക് പിഴച്ചത്.

അടുത്ത കാലത്തായി മനസ്സ് മുഴുവനും അയല്‍രാജ്യമാണെന്നും അതുകൊണ്ടാണ് തന്റെ നാക്ക് പിഴച്ചതെന്നും മോദി സദസ്സിനോട് പറഞ്ഞു.

“ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഗുണഭോക്താവായ ജാംനഗര്‍ സ്വദേശിക്ക് ഭോപ്പാലില്‍ വെച്ച് രോഗം വന്നാല്‍ അയാള്‍ക്ക് ജാംനഗറിലേക്ക് തിരിച്ചു വരേണ്ട ആവശ്യമില്ല. ആയുഷ്മാന്‍ ഭാരത് കാര്‍ഡ് കാണിക്കുകയാണെങ്കില്‍ സൗജന്യ ചികിത്സ കൊല്‍ക്കത്തയിലും കറാച്ചിയിലും ലഭിക്കും”, ഇതായിരുന്നു മോദി പറഞ്ഞത്.


കറാച്ചിയല്ല കൊച്ചിയാണ് താന്‍ ഉദ്ദേശിച്ചതെന്ന് തിരുത്തിയ മോദി ഈയിടെയായി മനസ്സ് മുഴുവന്‍ അയല്‍രാജ്യത്തിന്റെ ചിന്തകളാല്‍ നിറഞ്ഞു നില്‍ക്കുകയാണെന്നും പറഞ്ഞു.

“പക്ഷേ പാകിസ്ഥാനില്‍ നടത്തിയ വ്യോമാക്രമണം അത്യാവശ്യമായിരുന്നു. അത് ചെയ്യണമായിരുന്നോ അതോ ചെയ്യേണ്ടായിരുന്നോ” എന്ന് ജനങ്ങളോട് മോദി ഉറക്കെ ചോദിച്ചു. എല്ലാവരും അതേ എന്ന് ഉറക്കെ പറയുകയും ചെയ്തു.