[]അമീര്‍ ഖാനും സഞ്ജയ് ദത്തും ഒരുമിച്ചെത്തുന്ന പി.കെയുടെ മൂന്നാമത്തെ പോസ്റ്ററും പുറത്തു വന്നു. അമീര്‍ ഖാന്‍ കാക്കി വസ്ത്രം ധരിച്ചാണ് പോസ്റ്ററില്‍ പ്രത്യക്ഷ്യപ്പെടുന്നത്.
ഈ ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ അമീര്‍ ഖാന്റെ വസ്ത്രം ധരിക്കാത്ത ഫോട്ടോയെത്തുടര്‍ന്ന് വിവാദമായിരുന്നു.
അമീര്‍ ഖാന്റെ പോലീസ് വേഷത്തിലുള്ള ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അമീര്‍ ഖാന്‍ വലിയ സൈസിലുള്ള യൂണിഫോണ് ഈ പോസ്റ്ററില്‍ ധരിച്ചിരിക്കുന്നത്. ക്യാമറയെ രൂക്ഷമായി നോക്കുന്നതാണ് ചിത്രം.
ബായ്‌റോണ്‍ സിങ് എന്ന പ്രതിഭാശാലിയായ കലാകാരന്റെ വേഷമാണ് സഞജയ് ദത്ത് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. അമീര്‍ ഖാന്റെ പോസ്റ്റര്‍ മാത്രമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
“നിങ്ങള്‍ എന്താണ് നോക്കുന്നത്? അതിശയിച്ചു പോയോ? ഇത് ഞാനല്ല, എന്റെ സുഹൃത്ത് ബായ്‌റോണ്‍ സിങാണ്” അദ്ദേഹം പറയുന്നു.
അനുഷ്‌ക ശര്‍മ്മയാണ് ഈ ചിത്രത്തില്‍ നായികയായെത്തുന്നത്. ചിത്രത്തിന്റെ മൂന്ന് പോസ്റ്ററുകളിലും അവരുടെ ചിത്രം വന്നിട്ടില്ല.
ഒന്നാമത്തെ പോസ്റ്ററില്‍ അമീര്‍ നഗ്നനായാണ് പ്രത്യക്ഷപ്പെട്ടിരുന്നത് വിവാദമാവുകയും അമീര്‍ ഖാനും മറ്റ് ഒമ്പത് പേര്‍ക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ജില്ലാ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.
