ന്യൂദല്‍ഹി: മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ പിയൂഷ് ചൗളയുടെ പിതാവ് പ്രമോദ് കുമാര്‍ കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ദല്‍ഹിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അദ്ദേഹം ഇല്ലാത്ത ജീവിതം പഴയതിന് പകരമാകില്ല, എന്റെ ശക്തിയുടെ തൂണ്‍ ഇന്ന് നഷ്ടമായിരിക്കുന്നു. പീയൂഷ് ചൗള ഇന്‍സ്റ്റഗ്രാമില്‍ എഴുതി.

‘എന്റെ പ്രിയപ്പെട്ട പിതാവ് പ്രമോദ് കുമാര്‍ ചൗള ഈ ലോകത്തോട് വിട പറഞ്ഞത് അതീവ ദുംഖത്തോടെ അറിയിക്കുന്നു. ഈ വിഷമ സമയത്ത് നിങ്ങളുടെ സ്മരണകളെയും പ്രാര്‍ത്ഥനകളെയും ഞങ്ങള്‍ ആവശ്യപ്പെടുന്നു. അദ്ദേഹത്തിന്റെ ആത്മാവ് സമാധാനത്തോടെ ഇരിക്കട്ടെ,’ പിയൂഷ് എഴുതി.

Content Highlights: Piyush Chawla’s father Pramod Kumar died of the Covid disease