mukundan

കൊച്ചി: സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് മുഖ്യമന്ത്രിയാകാന്‍ അവസരം നല്‍കണമെന്ന് എഴുത്തുകാരന്‍ എം മുകുന്ദന്‍.

പിണറായി നല്ല മുഖ്യമന്ത്രിയാകുമെന്നാണ് പ്രതീക്ഷ. അഞ്ചു കൊല്ലം പിണറായി ഭരിക്കട്ടെ. കേരളത്തില്‍ എന്തു മാറ്റമാണ് അദ്ദേഹം കൊണ്ടു വരുന്നതെന്നു നോക്കാമെന്നും എം. മുകുന്ദന്‍ പറഞ്ഞു.

വിഎസ് അച്ച്യുതാനന്ദന് അവസരം കിട്ടിക്കഴിഞ്ഞതാണ്. അതുകൊണ്ട് തന്നെ ഇനി അവസരം നല്‍കേണ്ടത് പിണറായിക്കാണ്.

അദ്ദേഹത്തിന് അവസരം നല്‍കായാല്‍ മാത്രമേ പ്രവര്‍ത്തിച്ചു കാണിക്കാന്‍ സാധിക്കുള്ളൂവെന്നും മുകുന്ദന്‍ പറഞ്ഞു. മനോരമ ന്യൂസിന്റെ വോട്ടോഗ്രാഫ് പരിപാടിയിലായിരുന്നു മുകുന്ദന്റെ പ്രതികരണം.