കൊച്ചി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ റഷ്യൻ ഏകാധിപതി സ്റ്റാ​ലി​നെ​പ്പോ​ലെ​യാ​ണ് പെ​രു​മാ​റു​ന്ന​തെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം. പിണറായി വിജയൻ മതങ്ങളെ ഇല്ലാതാക്കാൻ ആണ് ശ്രമിക്കുന്നതെന്നും മാ​ർ​ക്സി​സ്റ്റ് ചി​ന്ത​ക​ളു​ടെ അ​ടി​സ്ഥാ​നം ത​ന്നെ മതങ്ങളുടെ തകർച്ചയാണെന്നും എ​റ​ണാ​കു​ള​ത്തെ ബി​.ജെ.​പി. ലോക്സഭാ സ്ഥാ​നാ​ർ​ഥി അൽഫോൻസ് ക​ണ്ണ​ന്താ​നം കു​റ്റ​പ്പെ​ടു​ത്തി.

Also Read ഇടുക്കി; പ്രളയത്തിന് മുമ്പും ശേഷവും

അ​യ്യ​പ്പ​ൻ എ​ല്ലാ​വർക്കും പ്രിയപെട്ടതാണെന്നും താൻ ക്രി​സ്ത്യാ​നി​യാ​ണെ​ങ്കി​ലും മൂ​ന്നു പ്രാവശ്യം ശബരിമല സന്ദർശിച്ചിട്ടുണ്ടെന്നും കണ്ണന്താനം പറഞ്ഞു. മത വിശ്വാസങ്ങളെ ഇല്ലാതാക്കാൻ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്നും അതിനു അദ്ദേഹത്തിന് കഴിയില്ലെന്നും കണ്ണന്താനം പറഞ്ഞു. “കേരളത്തിലെ ജനങ്ങൾ അത് തടയും”. കണ്ണന്താനം പറഞ്ഞു.

Also Read രാമജന്മഭൂമി സന്ദർശനം റദ്ദാക്കി: പ്രിയങ്ക ഗാന്ധി ഹിന്ദുക്കളെ അപമാനിച്ചെന്ന് യോഗി ആദിത്യനാഥ്

ഇടതുപക്ഷവും വലതുപക്ഷവും മാറി മാറി ഭരിച്ച് കേരളത്തെ നശിപ്പിച്ചെന്നും കണ്ണന്താനം ആരോപിച്ചു. ഇത് കാരണം കേരളത്തിലെ വിദ്യാസമ്പന്നരായ യുവാക്കൾ ജോലി തേടി വിദേശത്തേക്ക് പോകേണ്ടി വന്നുവെന്നും കണ്ണന്താനം പറഞ്ഞു. വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും മറ്റ് സംസ്ഥാനങ്ങളേക്കാൾ കേരളം മുന്നിൽ ആണെങ്കിലും യുവാക്കൾക്ക് തൊഴിൽ നൽകുന്നതിന് വേണ്ടിയുള്ള കാര്യങ്ങൾ ചെയ്യാൻ സർക്കാരിന് കഴിഞ്ഞില്ലെന്നും കണ്ണന്താനം കുറ്റപ്പെടുത്തി.