കൊച്ചി: പെരുമ്പാവൂരില്‍ വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് മോഷണശ്രമം തടഞ്ഞതിനാണെന്ന് പ്രതി ബിജു. മാലപൊട്ടിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് പെണ്‍കുട്ടിയുടെ കഴുത്തറുത്തതെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി.

പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശിയാണ് ഇയാള്‍.

ALSO READ: ‘മീശ’ പിന്‍വലിച്ച് 10 ദിവസങ്ങള്‍ക്കുശേഷം വിശദീകരണവുമായി മാതൃഭൂമി എഡിറ്റോറിയല്‍

പെരുമ്പാവൂരില്‍ കോളേജ് വിദ്യാര്‍ത്ഥിനിയായ നിമിഷയാണ് കൊല്ലപ്പെട്ടത്. വാഴക്കുളം എം.ഇ.എസ് കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ് നിമിഷ.

ബിജുവിന്റെ ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ അച്ഛനും സഹോദരനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരുടെ വീടിന് സമീപത്താണ് ബിജു താമസിച്ചിരുന്നത്.

WATCH THIS VIDEO: