കൂട്ടുകാരന്‍ മുതലയെ പിടിക്കുമ്പോള്‍ കൂടെ ചാടിയോ? അബ്ബാസിനോടുള്ള ആറ് ചോദ്യങ്ങള്‍
FB Notification
കൂട്ടുകാരന്‍ മുതലയെ പിടിക്കുമ്പോള്‍ കൂടെ ചാടിയോ? അബ്ബാസിനോടുള്ള ആറ് ചോദ്യങ്ങള്‍
പി.ബി ജിജീഷ്
Sunday, 19th June 2022, 2:55 pm

അബ്ബാസിനെ കണ്ടെത്തിയെന്ന് ‘ദേശീയ’ മാധ്യമങ്ങള്‍ അവകാശപ്പെട്ട സ്ഥിതിയ്ക്ക് കുറച്ചു ചോദ്യങ്ങള്‍ ചോയ്ക്കാന്‍ പറയണം.

1. കൂട്ടുകാരന്‍ ചായ വിറ്റിരുന്ന റെയില്‍വേ സ്റ്റേഷന്‍ ഏത്? അവര്‍ ഒരുമിച്ച് ചായക്കടയില്‍ പോകാറുണ്ടായിരുന്നോ? അവിടുത്തെ അനുഭവങ്ങള്‍.

2. കൂട്ടുകാരന്‍ മുതലയെ പിടിക്കുമ്പോള്‍ അബ്ബാസ് കരയില്‍ നില്‍ക്കുവാരുന്നോ? അതോ കൂടെ ചാടിയോ?

3. കൂട്ടുകാരന്‍ അമേരിക്കയ്ക്ക് ടൂര്‍ പോയപ്പോള്‍ അബ്ബാസുമുണ്ടായിരുന്നുവോ കൂടെ?

4. അബ്ബാസും ദല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ‘എന്റയര്‍ പൊളിറ്റിക്കല്‍ സയന്‍സ്’ ആണോ പഠിച്ചത്?

5. കൂട്ടുകാരന്‍ ഹിമാലയത്തില്‍ പോയപ്പോ, പറഞ്ഞിട്ടാണോ പോയത്?

6. കൂട്ടുകാരന്‍ ചെറുപ്പത്തിലേ ആത്മീയതയില്‍ താത്പരന്‍ ആയിരുന്നോ?

7. കൂട്ടുകാരന് ചെറുപ്പത്തിലും ക്യാമറ കാണുമ്പോ ഇതേ കമ്പം ഉണ്ടായിരുന്നോ?

6. കൂട്ടുകാരന്‍ സ്‌കൂളില്‍ ഫാന്‍സി ഡ്രസ്സ് മത്സരത്തിലോ, മറ്റു കലാമത്സരങ്ങളിലോ പങ്കെടുത്തിരുന്നോ?