lashkarപാക്കിസ്ഥാന്‍: പാക്കിസ്ഥാനിലെ തീവ്രവാദ സംഘടനകള്‍ക്ക് മീഡിയ കവറേജ് കൊടുക്കാന്‍ പാടില്ലെന്ന് പാക് ആഭ്യന്തരമന്ത്രാലയം. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് പാക് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കി.

ലഷ്‌കറെ തോയിബ, ജമാഅത്തു ദഅ്‌വ, ഫലാഹിഇന്‍സാനിത് ഫൗണ്ടേഷന്‍ എന്നീ തീവ്രവാദസംഘടനകളുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തകളും പാക്കിസ്ഥാനിലെ ഒരു മാധ്യമങ്ങളും നല്‍കാന്‍ പാടില്ലെന്ന് പാകിസ്ഥാനിലെ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി.

ആദ്യമായാണ് പാകിസ്ഥാന്‍ ഗവണ്‍മെന്റ് ഇലക്ട്രോണിക് ഉള്‍പ്പെടെയുളള എല്ലാ മാധ്യമങ്ങള്‍ക്കും തീവ്രവാദി സംഘടനകളുടെ വാര്‍ത്തകള്‍ നല്‍കാന്‍ പാടില്ലെന്ന നിര്‍ദേശം നല്‍കുന്നത്.

അതേസമയം സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ പാലിക്കാത്ത മാധ്യമങ്ങളുടെ ലൈസന്‍സ് പിന്‍വലിക്കുമെന്നും, പിഴ ഈടാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് നേരത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടയില്‍ യുഎസ് പ്രധാനമന്ത്രി ബരാക് ഒബാമയുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് ഈ തീരുമാനം എടുക്കുന്നത.

തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ട വാര്‍ത്തകളും, അവര്‍ നടത്തുന്ന സാമൂഹിക സേവനവുമായി ബന്ധപ്പെട്ട പണപ്പിരിവുകളുടെ വാര്‍ത്തകളും ഒന്നും ഒരു മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യരുതെന്നാണ് കര്‍ശന നിര്‍ദേശം. ഇത് കൂടാതെ അറുപതോളം സംഘടനകളുടെ വാര്‍ത്തകള്‍ക്ക് എതിരെയും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

യു.എസിന്റേയും യുനൈറ്റഡ് നാഷണലുകളുടേയും ഹിറ്റ് ലിസ്റ്റില്‍പ്പെട്ട ഭീകര സംഘടനയാണ് ജെ.യു.ഡി

2006 ല്‍ 160 ആളുകള്‍ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയ്യിദ് തലവനായ സംഘടനയാണ് ജമാഅത്തു ദഅ്‌വ.