മലയാള സിനിമയില്‍ പൊലീസ് വേഷം അവതരിപ്പിക്കാന്‍ സുരേഷ് ഗേപി കഴിഞ്ഞേ മറ്റൊരു താരമുള്ളൂ. ഭരത്ചന്ദ്രന് ഐ.പി.എസ്, എഫ്.ഐ.ആര്, ഐ.ജി തുടങ്ങി സുരേഷ് ഗോപി പൊലീസ് വേഷത്തില്‍ തിളങ്ങിയ നിരവധി ചിത്രങ്ങള്‍ മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.
നീണ്ട നാളത്തെ ഇടവേളക്ക് ശേഷം സുരേഷ് ഗോപി വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന പാപ്പന് എന്ന ചിത്രത്തേയും ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാണുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്. മാത്യൂസ് പാപ്പന് ഐ.പി.എസായി പൊലീസ് വേഷത്തിലാണ് പോസ്റ്ററില്‍ സുരേഷ് ഗോപി എത്തിയിരിക്കുന്നത്. സുരേഷ് ഗോപി തന്നെയാണ് പോസ്റ്റര്‍ ട്വിറ്റര്‍ ഹാന്‍ഡിലൂടെ പുറത്തു വിട്ടിരിക്കുന്നത്.
ജനുവരി 16ന് പുറത്ത് വന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ശ്രദ്ധ നേടിയിരുന്നു. ചുണ്ടില്‍ ഒരു സിഗരറ്റും കത്തിച്ചുവെച്ച് ഇരുട്ടിന്റെ മറനീക്കി വെളിച്ചത്തിലേക്ക് മാസ് ലുക്കില്‍ എത്തുന്ന സുരേഷ് ഗോപിയാണ് മോഷന്‍ പോസ്റ്ററില്‍. തൊട്ടുപുറകിലായി ഗോകുല്‍ സുരേഷ് ഗോപിയെയും കാണാം.
സംവിധായകന് ജോഷിയും സുരേഷ് ഗോപിയും ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് പാപ്പന്. ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
#Paappan second look!
Coming soon to theatres. pic.twitter.com/dFpCVAYBCr— Suresh Gopi (@TheSureshGopi) March 1, 2022
സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രവുമാണിത്. സൂപ്പര്‍ ഹിറ്റായ ‘പൊറിഞ്ചു മറിയം ജോസി’ന് ശേഷമുള്ള ജോഷിയുടെ ക്രൈം ത്രില്ലര്‍ ചിത്രമാണ് ‘പാപ്പന്’
സണ്ണി വെയ്ന്‍, നൈല ഉഷ, നീത പിള്ള, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്, ടിനി ടോം, ഷമ്മി തിലകന് തുടങ്ങിയവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘കെയര്‍ ഓഫ് സൈറാ ബാനു’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ ആര്.ജെ. ഷാനാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്.
Content Highlight: paappan second look poster
