[]എറണാകുളം: സോളാര്‍ പാനല്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ നടി ശാലുമേനോന് ജാമ്യം അനുവദിച്ച കോടതി വിധിക്കെതിരെ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്. []
സോളാര്‍ കേസില്‍ ജോപ്പന് ജാമ്യം നല്‍കിയ തീരുമാനം ഉചിതമാണെന്നും ഇതില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് സ്വാഗതാര്‍ ഹമാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.
എന്നാല്‍ ശാലുമേനോന്റെ കാര്യം അങ്ങനെയല്ല. ശാലുമേനോന് എന്തിന്റെ പേരിലാണ് ജാമ്യം അനുവദിച്ചതെന്ന് മനസിലായിട്ടില്ല. കൊലപാതകക്കേസിലെ പ്രതിയായ ബിജുവിനെ രക്ഷപ്പെടുത്താന്‍ കൂട്ടുനിന്ന ആളാണ് ശാലു.
ബിജു ആദ്യം സരിതയെ വെപ്പാട്ടിയാക്കി, പിന്നീട് ശാലുവിനേയും. കേസില്‍ പിടിക്കപ്പെട്ടു എന്ന് കണ്ടപ്പോള്‍ സ്വന്തം കാറില്‍ ശാലു ബിജുവിനെ തൃശൂരില്‍ എത്തിച്ചു. അവിടെ വെച്ച് തന്റെ മൊബൈല്‍ ബിജുവിനെ കൊടുത്ത് അദ്ദേഹത്തെ രക്ഷപ്പെടാനും അനുവദിച്ചു.
കൊലപാതകിയെ രക്ഷപ്പെടുത്താന്‍ സഹായിക്കുകയെന്ന് പറയുന്നത് വലിയ കുറ്റമാണ്. ശാലുവിനെതിരെ 45 ദിവസമായിട്ടും തെളിവ് ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞാണ് കോടതി ജാമ്യം അനുവദിച്ചത്.
ഇത് വിചിത്രമായ കാര്യമാണ്. 45 ദിവസമായി തെളിവ് ഹാജരാക്കിയില്ലെങ്കില്‍ ഡി.ജി.പി യെ കോടതിയില്‍ നേരിട്ട് വിളിച്ച് വരുത്തി വിശദീകരണം ചോദിക്കുകയാണ് വേണ്ടത്. അല്ലാതെ ആ പ്രതിക്ക് ജാമ്യം അനുവദിക്കുകയല്ല.
ഇക്കാര്യത്തില്‍ കോടതിയുടെ ജഡ്ജ്‌മെന്റ് ന്യായമല്ല. സോളാര്‍ പാനല്‍ തട്ടിപ്പ് നടത്തി ഉണ്ടാക്കിയ പണം കൊണ്ട് കോടിക്കണക്കിന് രൂപ വരുന്ന വീടാണ് ശാലും ഉണ്ടാക്കിയത്. ആഭരണങ്ങളും ആഡംബര വാഹനങ്ങളും വേറെയും ഇതിനൊന്നും തെളിവ് കൊടുക്കാതെ എന്ത് അന്വേഷണമാണ് പോലീസ് നടത്തിയെന്നും പി.സി ജോര്‍ജ് ചോദിച്ചു.
ജോപ്പന്‍ എന്നു പറയുന്ന ആള്‍ക്ക് സരിതയുമായി ബന്ധമുണ്ടെന്ന് മാത്രമേ തെളിഞ്ഞിട്ടുള്ളൂ. അല്ലാതെ അയാള്‍ ആരുടെ അടുത്തു നിന്നും പണം വാങ്ങുകയോ ആരെയെങ്കിലും കബളിപ്പിക്കുകയോ ചെയ്‌തെന്ന് തെളിയിക്കാനായിട്ടില്ല.
തട്ടിപ്പ് കേസില്‍ പങ്കുള്ള സലിം രാജിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അയാള്‍ക്ക് ഭൂമിഇടപാട് കേസില്‍ നേരിട്ട് ബന്ധമുള്ള വ്യക്തിയാണ്. സരിതയുടെ ഡ്രൈവറുമായി അയാള്‍ സംസാരിച്ചതിന് ഞാന്‍ സാക്ഷിയാണ്.
ഇക്കാര്യം ഞാന്‍ വെളിപ്പെടുത്തിയിട്ടും അയാള്‍ക്കെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. പിന്നെ എന്തിന്റെ പേരിലാണ് ജോപ്പനെ ജയിലിലിടുന്നത്. ജോപ്പന് ജാമ്യം കൊടുക്കാമെന്ന് സര്‍ക്കാരിന് ഇപ്പോഴെങ്കിലും തോന്നിയത് നല്ല കാര്യമെന്നും ജോര്‍ജ് പറഞ്ഞു.
