[]പ്രമുഖ നിര്‍മാതാവും നടനുമായ പ്രകാശ് ബാരെയും എഴുത്തുകാരി മീന കന്തസ്വാമിയും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ഒരാള്‍പ്പൊക്കം.

പ്രളയം തകര്‍ത്ത ഉത്തരാഖണ്ഡിലെ കാഴ്ചകളിലൂടെയാണു ചിത്രം പുരോഗമിക്കുന്നത്. കേദാര്‍നാഥിലും ഗൗരീകുണ്ഡിലും ഹരിദ്വാറിലും സോനപ്രയാഗിലുമായിരുന്നു ചിത്രീകരണം.

കാഴ്ച ഫിലിം ഫോറമാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. സനല്‍കുമാര്‍ ശശിധരനാണു സംവിധായകനും തിരക്കഥാകൃത്തും.

താരിഖ് അഹമ്മദ്, ബിക്രംജിത് ഗുപ്ത, കൃഷ്ണന്‍ ബാലകൃഷ്ണന്‍, വെങ്കിടേഷ് രാമകൃഷ്ണന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

തിരുവനന്തപുരം, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലായാണ് അടുത്തഘട്ടം ചിത്രീകരണം.