ഐ.പി.എല്‍ ചരിത്രത്തില്‍ ഒരിക്കല്‍ മാത്രമാണ് ഓപ്പണിങ് മാച്ചില്‍ സെഞ്ച്വറി പിറന്നത്, അതും ഉദ്ഘാടന സീസണായ 2008ല്‍. ഇതേ വേദിയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയല്‍ ചലഞ്ചേഴ്‌സിനെ നേരിട്ടപ്പോള്‍ കെ.കെ.ആറിന്റെ ബ്ലാക്ക് ആന്‍ഡ് ഗോള്‍ഡ് ജേഴ്‌സിയില്‍ ബ്രെണ്ടന്‍ മക്കെല്ലമാണ് സെഞ്ച്വറി നേടിയത്.
73 പന്ത് നേരിട്ട താരം പുറത്താകാതെ അടിച്ചെടുത്തത് 158 റണ്‍സ്! 13 സിക്‌സറും പത്ത് ഫോറും അടക്കം 216.43 സ്‌ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ വെടിക്കെട്ട്.
മക്കെല്ലത്തിന്റെ കരുത്തില്‍ കെ.കെ.ആര്‍ 222 റണ്‍സ് നേടുകയും മറുപടി ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരുവിനെ 82 റണ്‍സ് പുറത്താക്കി 140 റണ്‍സിന്റെ വിജയം സ്വന്തമാക്കുകയും ചെയ്തു.
2008ന് ശേഷം ഒരു ഓപ്പണിങ് മാച്ചില്‍ സെഞ്ച്വറി പിറവിയെടുക്കാനുള്ള സാധ്യത ഈ സീസണില്‍ ഏറെയാണ്. മികച്ച ഫോമിലുള്ള വെടിക്കെട്ട് വീരന്‍മാര്‍ അണി നിരക്കുന്ന സണ്‍റൈസേഴ്‌സ് – റോയല്‍ ചലഞ്ചേഴ്‌സ് ടീമുകളെ സംബന്ധിച്ച് ഈ റെക്കോഡ് കിട്ടാക്കനിയുമല്ല.
ചിന്നസ്വാമിയാകട്ടെ ബാറ്റര്‍മാരെ തുണയ്ക്കുന്ന സ്റ്റേഡിയവുമാണ്. 2008ന് ശേഷം ഇതാദ്യമായി ഒരു ഓപ്പണിങ് മാച്ച് ബെംഗളൂരുവിന്റെ മണ്ണിലെത്തുമ്പോള്‍ ഇതേ റെക്കോഡ് പിറവിയെടുക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
Content highlight: Only once in the history of IPL has a century been scored in the opening match.