സമീപകാലത്തെ സിനിമാ പ്രൊമോഷനില്‍ പ്രധാന പ്രൊമോഷന്‍ സ്ട്രാറ്റര്‍ജിയാണ് പ്രീ റിലീസിന് മുമ്പുള്ള അഭിമുഖങ്ങള്‍. ചിത്രത്തിന്റെ സംവിധായകരും അഭിനേതാക്കളും അടക്കം ഒന്നിച്ചെത്തി ഓണ്‍ലൈന്‍ ചാനലുകള്‍ക്കും പ്രധാന വാര്‍ത്താ മാധ്യമങ്ങള്‍ക്കും നല്‍കുന്ന ഇത്തരം അഭിമുഖങ്ങള്‍ ചിത്രത്തെ ടാര്‍ഗറ്റെഡ് ഓഡിയന്‍സിലേക്ക് എത്തിക്കുന്നതില്‍ നിര്‍ണായ പങ്കുവഹിക്കാറുണ്ട്. റിലീസില്‍ ആദ്യ ദിനത്തിലെ കളക്ഷനില്‍ കാര്യമായ മാറ്റം സൃഷ്ടിക്കുന്നതിനാണ് ഇത്തരം അഭിമുഖങ്ങള്‍ സഹായിക്കുക.
അവസാനമായി മലയാളത്തില്‍ പുറത്തിറങ്ങിയ വിസ്മയ മോഹന്‍ലാല്‍ അരങ്ങേറ്റം കുറിച്ച തുടക്കം വരെ ഈ രീതി തുടര്‍ന്നിരുന്നതായി കാണാം. മോഹന്‍ലാല്‍ അടക്കം ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍ എല്ലാം ഒന്നിച്ചെത്തിയായിരുന്നു തുടക്കത്തെ പ്രൊമോട്ട് ചെയ്തത്. എന്നാല്‍ ആഴ്ചകള്‍ക്കിപ്പുറം ഓണം റിലീസായെത്തുന്ന രണ്ട് വമ്പന്‍ ചിത്രങ്ങള്‍ ഇത്തരമൊരു രീതി പിന്തുടര്‍ന്നിട്ടില്ലെന്ന കാര്യമാണ് ഇപ്പോള്‍ സിനിമാ ലോകത്ത് കൗതുകം സൃഷ്ടിക്കുന്നത്.
ബെത്‌ലഹേം. Photo: District
പൃഥ്വിരാജ് നായകനായെത്തുന്ന ഖലീഫ എന്ന മാസ് ആക്ഷന്‍ ചിത്രവും നിവിന്‍ പോളിയും മമിത ബൈജുവും പ്രധാന വേഷത്തിലെത്തുന്ന ബെത്‌ലഹേം കുടുംബ യൂണിറ്റും അടുത്ത രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ തിയേറ്ററുകളിലെത്താനിരിക്കെ ചിത്രത്തിന്റെ ട്രെയ്‌ലര്‍, ടീസര്‍ തുടങ്ങിയ അപ്‌ഡേഷനുകള്‍ മാത്രമാണ് അണണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുന്നത്. വമ്പന്‍ ഹൈപ്പില്‍ ഒരു ദിവസത്തെ മാത്രം വ്യത്യാസത്തില്‍ പുറത്തിറങ്ങുന്ന ചിത്രങ്ങളാണെന്നിരിക്കെ, ഇരു ചിത്രങ്ങളും ദൃശ്യ മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കാത്തത് എന്താണെന്നതിന്റെ കാരണം അന്വേഷിക്കുകയാണ് സിനിമാ ലോകം ഇപ്പോള്‍.
കഴിഞ്ഞ മാസമാദ്യം റിലീസ് ചെയ്ത പൃഥ്വിരാജ് ചിത്രം ഐ നോബഡിയില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടായിരിക്കും ഇത്തരമൊരു തീരുമാനം ഇവര്‍ സ്വീകരിച്ചതെന്നാണ് പലരുടെയും വിലയിരുത്തല്‍. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ റിലീസിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ പൃഥ്വിരാജ്, പാര്‍വതി, സംവിധായകന്‍ നിസാം ബഷീര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വ്യാപകമായി ചിത്രവുമായി ബന്ധപ്പെട്ട അഭിമുഖങ്ങള്‍ നല്‍കിയിരുന്നു. ഇത് ചിത്രത്തിന്റെ ഹൈപ്പ് കുത്തനെ ഉയര്‍ത്തുന്നതിന് സഹായകരമായിരുന്നെങ്കിലും ആദ്യദിവസത്തെ പ്രതികരണം മോശമായതോടെ ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ നിന്നും കാര്യമായി ഒന്നും ചെയ്യാനില്ലാതെ പോകുകയായിരുന്നു. വലിയ ട്രോളുകളും ഐ നോബഡിയ്ക്ക് ലഭിച്ചിരുന്നു.
കാര്യപ്പെട്ട പ്രൊമോഷന്‍ ഇവന്റുകള്‍ ഒന്നും തന്നെ സംഘടിപ്പിട്ടില്ലെങ്കിലും ചിത്രത്തിനായി കാത്തിരിക്കുന്ന പ്രേക്ഷകര്‍ ഒരുപാടാണ്. ഖലീഫയില്‍ മാമ്പറക്കല്‍ അഹമദ് അലിയെന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തുന്നു എന്നതും പ്രേമലുവിന്റെ സംവിധായകനായ ഗിരീഷ് എ.ഡി നിവിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ബെത്‌ലഹേം എന്നതും ഇരു ചിത്രങ്ങളുടെയും പ്ലസ് പോയിന്റാണ്.
Content Highlight: Onam clash release movies doesn’t promote their movies through online interviews
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.