തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബംപര്‍ ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നു. ഒന്നാം സമ്മാനം TB 128092 എന്ന നമ്പറിനാണ്. കണ്ണൂര്‍ ജില്ലയിലെ ലോട്ടറി ടിക്കറ്റിനാണ് സമ്മാനം. 10 കോടി രൂപയാണ് ഭാഗ്യശാലിക്ക് ലഭിക്കുന്നത്.