ബാലസോര്‍: ഒഡിഷയിലെ ട്രെയിനപകടത്തില്‍ മരിച്ച യാത്രികരുടെ മൃതദേഹങ്ങളോട് രക്ഷാപ്രവര്‍ത്തകര്‍ അനാദരവ് കാണിച്ചെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ ആരോപണം. മൃതദേഹങ്ങള്‍ വാഹനങ്ങളിലേക്ക് എറിയുന്നതും മേല്ക്കുമേല് കൂട്ടിയിടുന്നതുമായ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
If You’ll Ask Question to This Government About Management & Facilities They Will Lebel You as Anti-National,
It’s Just Unbearable 💔💔 #TrainAccident #OdishaTrainAccident#OdishaTrainAccident pic.twitter.com/o3qaT8kaqq
— Hakeem Padadka (@HakeemPadadka) June 3, 2023
മിനി പിക്കപ്പ് വാനുകളിലേക്ക് മൃതദേഹങ്ങള്‍ വലിച്ചെറിയുന്ന വീഡിയോ ആരുടെയും ഹൃദയം നുറുക്കുന്നതാണ്. അതേസമയം, ഇവ ഒഡിഷയിലെ ട്രെയിനപകടത്തില്‍ നിന്നുള്ള ഒറിജിനല്‍ വീഡിയോകള്‍ തന്നെയാണോ എന്നതിന് സ്ഥിരീകരണമില്ല. പ്രധാനമായും രണ്ട് വീഡിയോകളാണ് ട്വിറ്ററില്‍ പ്രചരിക്കുന്നത്.

മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ രക്ഷാ പ്രവര്‍ത്തകര്‍ക്കെതിരെ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഇത് നെഞ്ചുലയ്ക്കുന്ന കാഴ്ചയാണെന്നും സര്‍ക്കാരാണ് ഈ വീഴ്ചയ്ക്ക് ഉത്തരവാദികളെന്നുമുള്ള പ്രതികരണങ്ങളാണ് വലരും പങ്കുവെക്കുന്നത്.
Extremely disheartening! The government should be held responsible for this tragedy. #OdishaTrainAccidentpic.twitter.com/ISL99etHPx
— Aswin Trivandrum (@AswinTvm3) June 3, 2023
ഇവരും മനുഷ്യരാണ്, ആദരവ് അര്‍ഹിക്കുന്നവരാണ് എന്ന് പറയാന്‍ അവിടാരുമില്ലെന്ന് അറിയുമ്പോള്‍ വളരെ സങ്കടമുണ്ടെന്ന് ഒരാള്‍ അഭിപ്രായപ്പെട്ടു. കേരളം വിട്ടാല്‍ ഒരു മൃതദേഹത്തിന് കിട്ടാവുന്ന ഏറ്റവും വലിയ പ്രിവിലേജ് ഇതാണെന്നും മറ്റൊരാള്‍ കമന്റ് ചെയ്തു.

Content Highlights: odisha train accident, viral videos shows disrespect to dead bodies
