തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നീക്കം ചെയ്തതില്‍ പുതിയ വെളിപ്പെടുത്തലുമായി മെറ്റ. മുഖ്യമന്ത്രിക്കെതിരായ വാര്‍ത്തകള്‍ നീക്കം ചെയ്യപ്പെട്ടത് സാങ്കേതിക പിഴവല്ലെന്നും മെറ്റയ്ക്ക് ലഭിച്ച ലീഗല്‍ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണെന്നുമാണ് റിപ്പോര്‍ട്ടര്‍ ടി.വിക്കയച്ച ഇമെയില്‍ സന്ദേശത്തിലുള്ള മെറ്റയുടെ വിശദീകരണം.
സാങ്കേതിക പിഴവ് മൂലമാണ് പോസ്റ്റുകള്‍ നീക്കം ചെയ്യ്തത് എന്നതായിരുന്നു നേരത്തെയുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ എന്നാല്‍ ഇത് പൊളിക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വന്ന മെറ്റയുടെ ഔദ്യോഗിക വിശദീകരണം.
മെറ്റയ്ക്ക് സംഭവിച്ച സാങ്കേതിക പിഴവ് മൂലമാണ് പോസ്റ്റുകള്‍ നീക്കം ചെയ്യപ്പെട്ടതെന്ന് കേരളാ സൈബര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട് എന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്ത് വന്നിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ചുള്ള രേഖകളൊന്നും തന്നെ പുറത്ത് വന്നിരുന്നില്ല.
വാര്‍ത്തകള്‍ പിന്‍വലിച്ചത് എ.ഐ വഴിയാണെന്ന നിലയില്‍ പ്രചരിച്ച വാര്‍ത്തകളും മെറ്റ നിഷേധിച്ചിട്ടുണ്ട്. ഉള്ളടക്കത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം നിര്‍ണയിക്കുന്നത് പ്രാദേശിക നിയമങ്ങളാണെന്നാണ് മെറ്റയുടെ വിശദീകരണം. ബന്ധപ്പെട്ട നിയമ ഉത്തരവിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കാന്‍ കഴിയില്ലെന്നും മെറ്റ പറയുന്നു.
എന്നാല്‍ ഇത് സംബന്ധിച്ച് തനിക്കോ തന്റെ ഓഫീസിനോ യാതൊരു അറിവുമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. മെറ്റയ്ക്ക് താന്‍ വേണമെങ്കില്‍ ഒരു കത്തയക്കാമെന്നും ഇതിനെതിരെ പരാതി നല്‍കിയാല്‍ സര്‍ക്കാര്‍ കൂടെ നില്‍ക്കുമെന്നും വി.ഡി സതീശന്‍ പറഞ്ഞിരുന്നു.
Content Highlight: News story against CM withdrawn based on complaint, not technical error: Meta confirms
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.