ഐ.പി.എല്‍ പടിവാതിലിലെത്തിയപ്പോഴേക്കും ചെന്നൈക്ക് വമ്പന്‍ തിരിച്ചടി; സൂപ്പര്‍ താരം പുറത്ത്!
Cricket
ഐ.പി.എല്‍ പടിവാതിലിലെത്തിയപ്പോഴേക്കും ചെന്നൈക്ക് വമ്പന്‍ തിരിച്ചടി; സൂപ്പര്‍ താരം പുറത്ത്!
ശ്രീരാഗ് പാറക്കല്‍
Thursday, 19th March 2026, 6:54 pm

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഓസ്‌ട്രേലിയന്‍ പേസര്‍ നഥാന്‍ എല്ലിസിന് പരിക്ക്. ഐ.പി.എല്‍ 2026ലെ മുഴുവന്‍ സീസണും താരത്തിന് നഷ്ടമാകുമെന്നാണ് സ്റ്റാര്‍സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട്. ഐ.പി.എല്ലിന്റെ 19ാം സീസണിന് മുന്നോടിയായി നടന്ന മെഗാ ലേലത്തില്‍ രണ്ട് കോടി രൂപയ്ക്ക് ചെന്നൈ എല്ലിസിനെ നിലനിര്‍ത്തിയിരുന്നു. പേസ് അറ്റാക്കില്‍ ചെന്നൈയുടെ പ്രധാന ബൗളറായിരുന്നു നഥാന്‍ എല്ലിസ്.

31കാരനായ എല്ലിസിന്റെ പരിക്ക് സി.എസ്.കെയ്ക്ക് വലിയ തിരിച്ചടിയാണെന്ന് ഫ്രാഞ്ചൈസിയുടെ സി.ഇ.ഒ കെ.എസ്. വിശ്വാനന്തന്‍ ദി ഹിന്ദുവിനോട് പറഞ്ഞു.

നഥാന്‍ എല്ലിസ്- Photo: Sports Yaari

‘ഇത് ഞങ്ങള്‍ക്ക് വലിയൊരു തിരിച്ചടിയാണ്. എല്ലിസ് നിര്‍ണായകമായ ഒരു ബൗളറാണ്, പ്രത്യേകിച്ച് ഡെത്ത് ഓവറുകളില്‍. പകരക്കാരെ ഞങ്ങള്‍ നോക്കുകയാണ്,’ കെ.എസ്. വിശ്വാനന്തന്‍ പറഞ്ഞു.

ഓസ്‌ട്രേലിയയ്ക്ക് വേണ്ടി 36 ഇന്നിങ്‌സില്‍ നിന്ന് 55 വിക്കറ്റുകളാണ് താരം നേടിയത്. ഐ.പി.എല്ലില്‍ 17 മത്സരങ്ങളില്‍ നിന്ന് 19 വിക്കറ്റുകളും എല്ലിസിനുണ്ട്. ഡെത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് കൂടിയായ നഥാന്‍ എല്ലിസ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത് ചെന്നൈക്ക് വലിയ തിരിച്ചടിയാണ്.

ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത് മാര്‍ച്ച് 28ന് ആരംഭിക്കുന്ന ഐ.പി.എല്ലിന്റെ 19ാം എഡിഷനാണ്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും സണ്‍റൈസേഴ്‌സ് ഹൈദരാബാദുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. എന്നാല്‍ ആരാധകരില്‍ ഭൂരിഭാഗവും കാത്തിരിക്കുന്നത് മാര്‍ച്ച് 30ന് ഗുവാഹത്തിയില്‍ നടക്കുന്ന മത്സരത്തിനാണ്. വമ്പന്‍മാരായ രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിങ്സും പരസ്പരം ഏറ്റുമുട്ടാനിരിക്കുന്നതാണ് ആരാധകരെ ആവേശത്തിലാക്കുന്നത്.

അതേസമയം ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത് മാര്‍ച്ച് 28ന് ആരംഭിക്കുന്ന ഐ.പി.എല്ലിന്റെ 19ാം എഡിഷനാണ്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും സണ്‍റൈസേഴ്‌സ് ഹൈദരാബാദുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്.

എന്നാല്‍ ആരാധകരില്‍ ഭൂരിഭാഗവും കാത്തിരിക്കുന്നത് മാര്‍ച്ച് 30ന് ഗുവാഹത്തിയില്‍ നടക്കുന്ന മത്സരത്തിനാണ്. വമ്പന്‍മാരായ രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിങ്സും പരസ്പരം ഏറ്റുമുട്ടാനിരിക്കുന്നതാണ് ആരാധകരെ ആവേശത്തിലാക്കുന്നത്.

രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് സൂപ്പര്‍ താരം സഞ്ജു സാംസണെ ചെന്നൈ സ്വന്തമാക്കിയപ്പോള്‍ ചെന്നൈയില്‍ നിന്ന് സാം കറനെയും രവീന്ദ്ര ജഡേജയെയും ട്രേഡ് ചെയ്യുകയുണ്ടായി. ഇതു തന്നെയാണ് ഇരു ടീമുകളും തമ്മിലുള്ള ഓപ്പണിങ് ക്ലാഷിന്റെ പ്രത്യേകതയും.

Content Highlight: Nathan Ellis Ruled Out From IPL 2026

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ