ജീവന്‍ മരണ പോരാട്ടത്തില്‍ ടൂര്‍ണമെന്റിന്റെ ചരിത്രം തിരുത്തി; നന്ദിനി ശര്‍മ യൂ ബ്യൂട്ടി...
Cricket
ജീവന്‍ മരണ പോരാട്ടത്തില്‍ ടൂര്‍ണമെന്റിന്റെ ചരിത്രം തിരുത്തി; നന്ദിനി ശര്‍മ യൂ ബ്യൂട്ടി...
ശ്രീരാഗ് പാറക്കല്‍
Tuesday, 3rd February 2026, 10:27 pm

ഡബ്ല്യു.പി.എല്ലിലെ രണ്ടാം സെമി ഫൈനല്‍ ഗുജറാത്ത് ജെയ്ന്റ്‌സും ദല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരം വഡോദര അന്താരാഷ്ട്ര ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ദല്‍ഹി ഗുജറാത്തിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

തുടര്‍ന്ന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് ഗുജറാത്തിന് നേടാന്‍ സാധിച്ചത്. വിക്കറ്റ് കീപ്പര്‍ ബെത് മൂണിയുടെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഗുജറാത്ത് സ്‌കോര്‍ ഉയര്‍ത്തിയത്. 51 പന്തില്‍ ആറ് ഫോര്‍ ഉള്‍പ്പടെ 62 റണ്‍സാണ് താരം നേടിയത്. മധ്യ നിരയില്‍ ജോര്‍ജിയ വെയര്‍ഹാം 35 റണ്‍സും നേടി. മറ്റാര്‍ക്കും ടീമിന് വേണ്ടി സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചല്ല.

അതേസമയം ദല്‍ഹിക്ക് വേണ്ടി ബൗളിങ്ങില്‍ മിന്നും പ്രകടനം നടത്തിയത് ചിനെല്ലി ഹെന്റിയാണ്. മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. മാത്രമല്ല നന്ദിനി ശര്‍മ രണ്ട് വിക്കറ്റുകളും നേടി. നാല് ഓവറില്‍ 44 റണ്‍സ് വഴങ്ങിയാണ് താരം രണ്ട് വിക്കറ്റ് നേടിയത്.

എന്നിരുന്നാലും ഒരു തകര്‍പ്പന്‍ റെക്കോഡ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ നന്ദിനിക്ക് സാധിച്ചിരിക്കുകയാണ്. ഡബ്ല്യു.പി.എല്ലിലെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടമാണ് നന്ദിനി സ്വന്തമാക്കിയത്. ഈ നേട്ടത്തില്‍ സൈക ഇഷാക്കിനെയും ശ്രീ ചരണിയെയും മറികടന്നാണ് നന്ദിനി ഒന്നാം സ്ഥാനത്ത് എത്തിച്ചേര്‍ന്നത്.

ഡബ്ല്യു.പി.എല്ലിലെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരം, വിക്കറ്റ് മത്സരം എന്ന ക്രമത്തില്‍

നന്ദിനി ശര്‍മ – 16 – 9

സൈക ഇഷാക് – 15 – 10

ശ്രീ ചരണി – 14 – 9

ഈ സീസണിലെ ഫൈനലിസ്റ്റിനെ തെരഞ്ഞെടുക്കുന്ന നിര്‍ണായക മത്സരത്തിലാണ് നന്ദിനി മിന്നും നേട്ടം സ്വന്തമാക്കിയത് എന്നത് എടുത്തുപറയേണ്ടതാണ്. അതേസമയം താരത്തിന് പുറമെ മത്സരത്തില്‍ മലയാളി താരം മിന്നുമണി 5.75 എന്ന മികച്ച എക്കോണമിയില്‍ 23 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും നേടി മികവ് പുലര്‍ത്തി.

നിലവില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹി ഒമ്പത് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സാണ് സ്വന്തമാക്കിയത്. 24 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 43 റണ്‍സ് നേടിയ ലിസല്ലി ലീയെയും 31 റണ്‍സ് നേടിയ ഷഫാലി വര്‍മയെയുംമാണ് ദല്‍ഹിക്ക് നഷ്ടപ്പെട്ടത്. ഇരുവരുടെയും വിക്കറ്റ് സ്വന്തമാക്കിയത് ജോര്‍ജിയ വേര്‍ഹാം ആണ്.

Content Highlight: Nandni Sharma In Great Record Achievement In WPL 2026

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ