വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ മത്സരം തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആരംഭിച്ചിരിക്കുകയാണ്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ഏകദിനത്തിനാണ് കാര്യവട്ടം വേദിയാകുന്നത്.

യുവതാരം നമന്‍ ധിറിന്റെ അന്താരാഷ്ട്ര അരങ്ങേറ്റത്തിന് കൂടിയാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 50 ഓവര്‍ ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ക്യാപ്പണിയുന്ന 264ാം താരവും ഇന്ത്യയ്ക്കായി അന്താരാഷ്ട്ര മത്സരം കളിക്കുന്ന 422ാം താരവുമാണ് നമന്‍ ധിര്‍.

ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ കൈകളില്‍ നിന്നാണ് ധിര്‍ ക്യാപ്പ് ഏറ്റുവാങ്ങിയത്.

ഇന്ത്യയ്ക്കായി ഏകദിനം കളിച്ച താരങ്ങള്‍

സയിദ് ആബിദ് അലി, ബിഷന്‍ സിങ് ബേദി, ഫാറൂഖ് എന്‍ജിനീയര്‍, സുനില്‍ ഗവാസ്‌കര്‍, മദന്‍ ലാല്‍, സുധീര്‍ നായിക്, ബ്രിജേഷ് പട്ടേല്‍, ഏക്‌നാഥ് സോല്‍ക്കര്‍, ശ്രീനിവാസരാഘവന്‍ വെങ്കിട്ടരാഘവന്‍, ഗുണ്ടപ്പ വിശ്വനാഥ്, അജിത് വഡേക്കര്‍, ഗോപാല്‍ ബോസ്, അശോക് മന്‍കാദ്, മൊഹീന്ദര്‍ അമര്‍നാഥ്, അന്‍ഷുമാന്‍ ഗെയ്ക്വാദ്, കര്‍സന്‍ ഘാവ്രി, സയ്യിദ് കിര്‍മാനി, പാര്‍ത്ഥസാരഥി ശര്‍മ, ദിലീപ് വെങ്‌സര്‍ക്കാര്‍, ബി.എസ്. ചന്ദ്രശേഖര്‍, പോച്ചിയ കൃഷ്ണമൂര്‍ത്തി, സുധാകര്‍ റാവു, സുരീന്ദര്‍ അമര്‍നാഥ്, ചേതന്‍ ചൗഹാന്‍, കപില്‍ ദേവ്, യശ്പാല്‍ ശര്‍മ, ഭരത് റെഡ്ഡി, സുരീന്ദര്‍ ഖന്ന, കീര്‍ത്തി ആസാദ്, റോജര്‍ ബിന്നി, ദിലീപ് ദോഷി, സന്ദീപ് പാട്ടീല്‍, ടി.ഇ. ശ്രീനിവാസന്‍, യോഗ്‌രാജ് സിങ്, രണ്‍ധീര്‍ സിങ്, രവി ശാസ്ത്രി, കൃഷ്ണമാചാരി ശ്രീകാന്ത്, സരു നായക്, അരുണ്‍ ലാല്‍, അശോക് മല്‍ഹോത്ര, ഗുലാം പാര്‍ക്കര്‍, ബല്‍വീന്ദര്‍ സന്ധു, മനീന്ദര്‍ സിങ്, ടി.എ. ശേഖര്‍, ചേതന്‍ ശര്‍മ, രാജു കുല്‍ക്കര്‍ണി, മനോജ് പ്രഭാകര്‍, അശോക് പട്ടേല്‍, രാജീന്ദര്‍ ഘായ്, കിരണ്‍ മോറെ, മുഹമ്മദ് അസ്ഹറുദ്ദീന്‍, സദാനന്ദ് വിശ്വനാഥ്, ലാല്‍ചന്ദ് രജ്പുത്, ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍, ഗോപാല്‍ ശര്‍മ, ശിവ്ലാല്‍ യാദവ്, ചന്ദ്രകാന്ത് പണ്ഡിറ്റ്, രമണ്‍ ലാംബ, ആര്‍.പി. സിങ്, ഭരത് അരുണ്‍, നവജ്യോത് സിങ് സിദ്ദു, അര്‍ഷാദ് അയൂബ്, വൂര്‍ക്കേരി രമണ്‍, അജയ് ശര്‍മ, സഞ്ജീവ് ശര്‍മ, സഞ്ജയ് മഞ്ജരേക്കര്‍, നരേന്ദ്ര ഹിര്‍വാനി, വി.ബി. ചന്ദ്രശേഖര്‍, റാഷിദ് പട്ടേല്‍, എം. വെങ്കിട്ടരമണ, റോബിന്‍ സിങ്, സലില്‍ അങ്കോള, വിവേക് റസ്ദാന്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വെങ്കടപതി രാജു, അതുല്‍ വാസന്‍, ഗുര്‍ഷരണ്‍ സിങ്, അനില്‍ കുംബ്ലെ, ശരദിന്ദു മുഖര്‍ജി, വിനോദ് കാംബ്ലി, ജവഗല്‍ ശ്രീനാഥ്, പ്രവീണ്‍ ആംറെ, സുബ്രതോ ബാനര്‍ജി, സൗരവ് ഗാംഗുലി, അജയ് ജഡേജ, വിജയ് യാദവ്, രാജേഷ് ചൗഹാന്‍, നയന്‍ മോംഗിയ, വെങ്കിടേഷ് പ്രസാദ്, അതുല്‍ ബെഡാഡെ, ഭൂപീന്ദര്‍ സിങ്, ആഷിഷ് കപൂര്‍, പ്രശാന്ത് വൈദ്യ, ഉത്പല്‍ ചാറ്റര്‍ജി, രാഹുല്‍ ദ്രാവിഡ്, വിക്രം റാത്തോര്‍, പരാസ് മാംബ്രെ, സുനില്‍ ജോഷി, സുജിത് സോമസുന്ദര്‍, പങ്കജ് ധര്‍മാണി, സബാ കരീം, ദൊദ്ദ ഗണേഷ്, അബയ് കുറുവിള, നോയല്‍ ഡേവിഡ്, നിലേഷ് കുല്‍ക്കര്‍ണി, ഹര്‍വീന്ദര്‍ സിങ്, ദേബാശിഷ് മൊഹന്തി, സൈരാജ് ബഹുതുലെ, ഹൃഷികേശ് കനിത്കര്‍, രാഹുല്‍ സംഘ്വി, അജിത് അഗാര്‍ക്കര്‍, വി.വി.എസ്. ലക്ഷ്മണ്‍, ഹര്‍ഭജന്‍ സിങ്, ഗഗന്‍ ഖോഡ, എം.എസ്.കെ. പ്രസാദ്, നിഖില്‍ ചോപ്ര, ജതിന്‍ പരാഞ്ജ്‌പെ, സഞ്ജയ് റൗള്‍, ലക്ഷ്മി രതന്‍ ശുക്ല, ജ്ഞാനേന്ദ്ര പാണ്ഡെ, അമയ് ഖുറാസിയ, സദഗോപന്‍ രമേഷ്, വീരേന്ദര്‍ സെവാഗ്, ജേക്കബ് മാര്‍ട്ടിന്‍, വിജയ് ഭരദ്വാജ്, തിരുനാവുക്കരശു കുമാരന്‍, ദേവാങ് ഗാന്ധി, സമീര്‍ ദിഘെ, ശ്രീധരന്‍ ശ്രീറാം, ഹേമങ് ബദാനി, അമിത് ഭണ്ഡാരി, വിജയ് ദാഹിയ, സഹീര്‍ ഖാന്‍, യുവരാജ് സിങ്, റീതീന്ദര്‍ സിങ് സോധി, ദിനേഷ് മോംഗിയ, ആശിഷ് നെഹ്‌റ, ശിവ് സുന്ദര്‍ ദാസ്, ദീപ് ദാസ്ഗുപ്ത, അജയ് രത്ര, സഞ്ജയ് ബംഗാര്‍, മുഹമ്മദ് കൈഫ്, സരന്ദീപ് സിങ്, മുരളി കാര്‍ത്തിക്, ടിനു യോഹന്നാന്‍, ജയ് യാദവ്, ലക്ഷ്മിപതി ബാലാജി, പാര്‍ഥിവ് പട്ടേല്‍, ഗൗതം ഗംഭീര്‍, ആവേശ്കര്‍ സാല്‍വി, അമിത് മിശ്ര, അഭിജിത് കാലെ, ഇര്‍ഫാന്‍ പത്താന്‍, രോഹന്‍ ഗവാസ്‌കര്‍, രമേഷ് പവാര്‍, ദിനേഷ് കാര്‍ത്തിക്, എം.എസ്. ധോണി, ജോഗീന്ദര്‍ ശര്‍മ, സുരേഷ് റെയ്‌ന, യലക വെങ്കടപതി റാവു, ആര്‍.പി. സിങ്, എസ്. ശ്രീശാന്ത്, മുനാഫ് പട്ടേല്‍, വി.ആര്‍.വി. സിങ്, റോബിന്‍ ഉത്തപ്പ, വസീം ജാഫര്‍, പിയൂഷ് ചൗള, രോഹിത് ശര്‍മ, ഇഷാന്ത് ശര്‍മ, പ്രവീണ്‍ കുമാര്‍, മനോജ് തിവാരി, യൂസഫ് പത്താന്‍, മന്‍പ്രീത് ഗോണി, പ്രഗ്യാന്‍ ഓജ, വിരാട് കോഹ്‌ലി, സുബ്രഹ്മണ്യം ബദ്രിനാഥ്, രവീന്ദ്ര ജഡേജ, അഭിഷേക് നായര്‍, സുദീപ് ത്യാഗി, അഭിമന്യു മിഥുന്‍, മുരളി വിജയ്, അശോക് ഡിന്‍ഡ, വിനയ് കുമാര്‍, ഉമേഷ് യാദവ്, രവിചന്ദ്രന്‍ അശ്വിന്‍, നമന്‍ ഓജ, പങ്കജ് സിങ്, ശിഖര്‍ ധവാന്‍, സൗരഭ് തിവാരി, വൃദ്ധിമാന്‍ സാഹ, അജിന്‍ക്യ രഹാനെ, വരുണ്‍ ആരോണ്‍, രാഹുല്‍ ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, അമ്പാട്ടി റായിഡു, ജയദേവ് ഉനദ്കട്ട്, ചേതേശ്വര്‍ പുജാര, മോഹിത് ശര്‍മ, സ്റ്റുവര്‍ട്ട് ബിന്നി, പര്‍വേസ് റസൂല്‍, അക്‌സര്‍ പട്ടേല്‍, ധവാല്‍ കുല്‍ക്കര്‍ണി, കര്‍ണ്‍ ശര്‍മ, കേദാര്‍ ജാദവ്, മനീഷ് പാണ്ഡെ, ബരിന്ദര്‍ ശ്രണ്‍, ഋഷി ധവാന്‍, ഗുര്‍കീറത് സിങ്, ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചഹല്‍, കരുണ്‍ നായര്‍, കെ.എല്‍. രാഹുല്‍, ഫൈസ് ഫസല്‍, ഹര്‍ദിക് പാണ്ഡ്യ, ജയന്ത് യാദവ്, കുല്‍ദീപ് യാദവ്, ഷര്‍ദുല്‍ താക്കൂര്‍, ശ്രേയസ് അയ്യര്‍, വാഷിങ്ടണ്‍ സുന്ദര്‍, സിദ്ധാര്‍ഥ് കൗള്‍, ഖലീല്‍ അഹമ്മദ്, ദീപക് ചഹര്‍, റിഷഭ് പന്ത്, മുഹമ്മദ് സിറാജ്, വിജയ് ശങ്കര്‍, ശുഭ്മന്‍ ഗില്‍, ശിവം ദുബെ, നവ്ദീപ് സൈനി, മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, ടി. നടരാജന്‍, ക്രുനാല്‍ പാണ്ഡ്യ, പ്രസിദ്ധ് കൃഷ്ണ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, രാഹുല്‍ ചഹര്‍, കൃഷ്ണപ്പ ഗൗതം, നിതീഷ് റാണ, ചേതന്‍ സക്കറിയ, സഞ്ജു സാംസണ്‍, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, ആവേശ് ഖാന്‍, ഋതുരാജ് ഗെയ്ക്വാദ്, രവി ബിഷ്ണോയ്, ഷഹബാസ് അഹമ്മദ്, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്, കുല്‍ദീപ് സെന്‍, മുകേഷ് കുമാര്‍, തിലക് വര്‍മ്മ, സായി സുദര്‍ശന്‍, റിങ്കു സിങ്, രജത് പാടിദാര്‍, റിയാന്‍ പരാഗ്, യശസ്വി ജയ്സ്വാള്‍, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷ് ദുബെ, ഗുര്‍നൂര്‍ ബ്രാര്‍, നമന്‍ ധിര്‍*

അതേസമയം, പലരുടെയും വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കൂടിയാകും നമന്‍ ധിര്‍ കളത്തിലിറങ്ങുന്നത്. നേരത്തെ, പരമ്പരയ്ക്കുള്ള സ്‌ക്വാഡില്‍ ഇടം നേടിയപ്പോള്‍ മുന്‍ താരമായ ഹനുമ വിഹാരി അടക്കമുള്ള താരങ്ങള്‍ സെലക്ഷന്‍ കമ്മറ്റിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു.

ഈ സാഹചര്യത്തില്‍ മികച്ച പ്രകടനത്തിലൂടെ അരങ്ങേറ്റം ഗംഭീരമാക്കാനും വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാനുമാകും ധിര്‍ ഒരുങ്ങുന്നത്.

അതേസമയം, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 15 ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 107 എന്ന നിലയിലാണ്. 46 പന്തില്‍ 58 റണ്‍സുമായി ജസ്റ്റിന്‍ ഗ്രീവ്‌സും 45 പന്തില്‍ 43 റണ്‍സുമായി ജോണ്‍ കാംബെല്ലുമാണ് ക്രീസില്‍.

ഇതുവരെ രണ്ട് ഓവര്‍ പന്തെറിഞ്ഞ ധിര്‍, 12 റണ്‍സ് വഴങ്ങിയിട്ടുണ്ട്.

വെസ്റ്റ് ഇന്‍ഡീസ് പ്ലെയിങ് ഇലവന്‍

ജോണ്‍ കാംബെല്‍, ജസ്റ്റിന്‍ ഗ്രീവ്‌സ്, കെയ്‌സി കാര്‍ട്ടി, ഷായ് ഹോപ്പ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ആമിര്‍ ജാംഗു, ജുവല്‍ ആന്‍ഡ്രൂ, റോസ്റ്റണ്‍ ചെയ്‌സ്, മാത്യു ഫോര്‍ഡെ, ഗുഡാകേഷ് മോട്ടി, അല്‍സാരി ജോസഫ്, ജെയ്ഡന്‍ സീല്‍സ്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ഋതുരാജ് ഗെയ്ക്വാദ്, രവീന്ദ്ര ജഡേജ, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), നമന്‍ ധിര്‍, നിതീഷ് കുമാര്‍ റെഡ്ഡി, കുല്‍ദീപ് യാദവ്, ഗുര്‍നൂര്‍ ബ്രാര്‍, പ്രസിദ്ധ് കൃഷ്ണ.

 

Content highlight: Naman Dhir becomes the 264th player to play an ODI match for India.