കഴിഞ്ഞ ദിവസം യൂണിയന് ബെര്‍ലിനെതിരെ നടന്ന മത്സരത്തില്‍ റയല്‍ മാഡ്രിഡ് വിജയിച്ചിരുന്നു. മത്സരത്തിന്റെ 94ാം മിനിട്ടില്‍ ജൂഡ് ബെല്ലിങ്ഹാം നേടിയ ഗോളിലാണ് ലോസ് ബ്ലാങ്കോസ് സ്വന്തം മൈതാനത്ത് ജയം സ്വന്തമാക്കിയത്. റയലിനായി ഇതുവരെ കളിച്ച ആറ് മത്സരങ്ങളില്‍ നിന്ന് ആറ് ഗോളുകള്‍ നേടാന്‍ ജൂഡിന് സാധിച്ചു.
ജൂഡ് ബെല്ലിങ്ഹാമിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ റയലിലെ താരത്തിന്റെ സഹതാരമായ നാച്ചോ. റയല്‍ മാഡ്രിഡില്‍ കളിക്കാനായി ജനിച്ചയാളാണ് ജൂഡ് എന്നാണ് നാച്ചോ പറഞ്ഞത്. മൂവിസ്റ്റാറിനോട് സംസാരിക്കുമ്പോഴാണ് നാച്ചോ ജൂഡിനെ പ്രശംസിച്ച് രംഗത്തെത്തിയത്.
The Real Madrid fans hitting Jude Bellingham’s celebration with him.
His influence at just 20 years old 📈 pic.twitter.com/NqxvcZdTGe
— ESPN FC (@ESPNFC) September 21, 2023
‘എനിക്ക് തോന്നുന്നത് ജൂഡ് റയല്‍ മാഡ്രിഡില്‍ കളിക്കാന്‍ വേണ്ടി ജനിച്ചതാണെന്നാണ്. അവനെ ഞങ്ങള്‍ക്ക് കിട്ടിയതില്‍ ഞങ്ങള്‍ ഭാഗ്യം ചെയ്തവരാണ്. അവനിവിടെ കൂടുതല്‍ ഗോളുകള്‍ സ്കോര്‍ ചെയ്യുമെന്ന് നമുക്ക് പ്രതീക്ഷിക്കാം,’ ജൂഡ് പറഞ്ഞു.
🗣️ Nacho: “Jude Bellingham was born to play for Real Madrid.” pic.twitter.com/8ihOMbGo2s
— Madrid Xtra (@MadridXtra) September 20, 2023
റയല്‍ മാഡ്രിഡില്‍ പുതുതായി സൈനിങ് നടത്തിയ താരമാണ് ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ഹാം. 103 ദശലക്ഷം യൂറോ നല്‍കിയാണ് ജൂഡ് ബെല്ലിങ്ഹാമിനെ ഡോര്‍ട്ട്മുണ്ടില്‍ നിന്ന് റയല്‍ മാഡ്രിഡ് ടീമിലെത്തിച്ചത്. അടുത്ത ആറ് സീസണുകളില്‍ താരം സ്പാനിഷ് വമ്പന്മാര്ക്കൊപ്പം പന്ത് തട്ടും.
🗣️ Nacho: “Jude Bellingham was born to play for Real Madrid.” #UCL pic.twitter.com/aEpHnBRu73
— Madrid Zone (@theMadridZone) September 20, 2023
ബുണ്ടസ് ലിഗയില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബെല്ലിങ്ഹാം ആയിരുന്നു ഇക്കൊല്ലത്തെ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഏറ്റവുമധികം ആവശ്യക്കാരുണ്ടായിരുന്ന ഇംഗ്ലീഷ് യുവതാരം. മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി, പി.എസ്.ജി, ലിവര്‍പൂള്‍ എന്നിവരും താരത്തിനായി രംഗത്തെത്തിയിരുന്നു.
Content Highlights: Nacho praises Jude Bellingham
