കണ്ണൂര്‍: വയല്‍ക്കിളി സമരത്തിനെതിരെ സി.പി.ഐ.എം നേതാവ് എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. ഭൂമിയേറ്റെടുക്കാതെ ദേശീയപാത ആകാശത്ത് കൂടെ നിര്‍മ്മിക്കാന്‍ കഴിയുമോയെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ശനിയാഴ്ച സി.പി.ഐ.എം നടത്തുന്ന സമരം വയല്‍ കിളികള്‍ക്കെതിരേയല്ലെന്നും വയല്‍ കിളികള്‍ ന്യൂനപക്ഷം മാത്രമാണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

“നാടിന് കാവല്‍” എന്ന പേരില്‍ ശനിയാഴ്ച സി.പി.ഐ.എം വയല്‍ക്കിളി സമരത്തിനെതിരെ സമരം നടത്തുന്നുണ്ട്. ഇതിനെക്കുറിച്ച് സംസാരിക്കവെയാണ് ഗോവിന്ദന്‍ മാസ്റ്ററുടെ പരാമര്‍ശം. എം.വി ഗോവിന്ദന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ സി.പി.ഐ.എം തളിപ്പറമ്പ് ഏരിയ കമ്മിറ്റിയിലുള്ളവരാണ് സമരം നടത്തുന്നത്.


Read more: ജിഹാദികള്‍ കൊലപ്പെടുത്തിയ 23 ഹിന്ദുക്കള്‍; ബി.ജെ.പി എം.പി കേന്ദ്രത്തിനു നല്‍കിയ കത്തിലെ നുണപ്രചരണങ്ങള്‍ തുറന്നുകാട്ടി ദ സ്‌ക്രോള്‍ റിപ്പോര്‍ട്ട്


 

സമരത്തിന്റെ ഭാഗമായി ശനിയാഴ്ച തളിപ്പറമ്പില്‍ നിന്ന് കീഴാറ്റൂരിലേക്ക് സി.പി.ഐ.എം മാര്‍ച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്. 25ന് കേരളത്തിലെ വിവിധ സംഘടനകള്‍ വയല്‍കിളികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കീഴാറ്റൂരില്‍ രണ്ടാംഘട്ട സമരം ആരംഭിക്കുന്നതിന് മുമ്പ് സി.പി.ഐ.എം സമരം സംഘടിപ്പിക്കുന്നത്.