മുസ്‌ലിമിന് എന്റെ വാഹനത്തില്‍ പ്രവേശനമില്ല; ദല്‍ഹിയില്‍ മലയാളി മാധ്യമ പ്രവര്‍ത്തകനെ വിലക്കി റാപ്പിഡോ ഡ്രൈവര്‍
India
മുസ്‌ലിമിന് എന്റെ വാഹനത്തില്‍ പ്രവേശനമില്ല; ദല്‍ഹിയില്‍ മലയാളി മാധ്യമ പ്രവര്‍ത്തകനെ വിലക്കി റാപ്പിഡോ ഡ്രൈവര്‍
നിഷാന. വി.വി
Monday, 23rd March 2026, 9:19 am

ന്യൂദല്‍ഹി: ദല്‍ഹിയില്‍ റാപ്പിഡോ ഡ്രൈവര്‍ മുസ്‌ലിം യുവാവിനെ വാഹനത്തില്‍ കയറാന്‍ അനുവദിക്കാത്തതായി പരാതി.

യാത്രക്കാരന്‍ മുസ്‌ലിമാണെന്ന് മനസിലാക്കിയതോടെ ബുക്കിങ് സ്വീകരിച്ചിട്ടും വാഹനത്തില്‍ കയറ്റാന്‍ വിസമ്മതിക്കുകയായിരുന്നു.

‘മുസ്‌ലിങ്ങള്‍ക്ക് എന്റെ വാഹനത്തില്‍ പ്രവേശനമില്ല’ എന്നായിരുന്നു റാപ്പിഡോ ഡ്രൈവറുടെ വാദം.

ദല്‍ഹിയില്‍ താമസിക്കുന്ന മലയാളി മാധ്യമ പ്രവര്‍ത്തകനായ എ.സൈന്‍ എന്നയാളാണ് താന്‍ നേരിട്ട ദുരനുഭവം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

എന്റെ വണ്ടി എന്റെ ഇഷ്ടം. ഇത് നിങ്ങളുടെ പിതാവിന്റെ വാഹനമല്ലല്ലോയെന്നും റാപ്പിഡോ ഡ്രൈവര്‍ സുഭാഷ് റാവത്ത് ചോദിക്കുന്നു.

ഇതുമായി ബന്ധപ്പെട്ട ഓഡിയോ ക്ലിപ്പ് സൈന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ സംഭവം വലിയ വിവാദമായി.

ഡ്രൈവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ഇത്തരം വിവേചനങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും പലരും അഭിപ്രായപ്പെട്ടു.

മാര്‍ച്ച് 21 നായിരുന്നു സംഭവം നടന്നത്. വിവാദമായതോടെ പത്ര പ്രവര്‍ത്തകനോട് റാപ്പിഡോ പരസ്യമായി ക്ഷമാപണം നടത്തുകയും ചെയ്തു.

ഇത്തരം സംഭവങ്ങളെ ഗൗരവമായി കാണുമെന്നും പുനപരിശോധിക്കുമെന്നും കമ്പനി ഉറപ്പ് നല്‍കി.

‘നിങ്ങളുടെ സുരക്ഷയാണ് ഞങ്ങളുടെ മുന്‍ഗണന. ഞങ്ങളുടെ എല്ലാ യാത്രക്കാര്‍ക്കും മാന്യവും സുരക്ഷിതവുമായ അനുഭവം ഉറപ്പാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,’ റാപ്പിഡോ പ്രസ്താവനയില്‍ പറയുന്നു.

Content Highlight: Muslim not allowed in my vehicle; Rapido driver bans Malayali journalist in Delhi

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.