ഒരു സത്യകഥ ആകുന്നതിന് തൊട്ട് മുൻപ് വെച്ച് മാറിപോയ ഫിക്ഷണൽ ഡീൽ ആണ് അനന്തൻ കാട്: മുരളി ഗോപി
2017 ൽ മുരളി ഗോപി തിരക്കഥ ഒരുക്കി ജിയെൻ കൃഷ്ണ കുമാർ സംവിധാനം നിർവഹിച്ച ടിയാന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് അനന്തൻ കാട്. എൺപതുകളുടെ അവസാനവും തൊണ്ണൂറുകളുടെ തുടക്കത്തിലുമായി തിരുവനന്തപുരത്ത് നടക്കുന്ന കഥയെ പശ്ചാത്തലമാക്കി ഒരുങ്ങിയ സിനിമയിൽ തമിഴ് നടൻ ആര്യ, ഇന്ദ്രൻസ്, നിഖില വിമൽ എന്നീ താരനിരകൾ അണിനിരക്കുന്നുണ്ട്. ജൂൺ 25 ന് റിലീസിന് ഒരുങ്ങുന്ന സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് മനോരമക്ക് നൽകിയ അഭിമുഖത്തിൽ അനന്തൻ കാടിന്റെ തിരക്കഥാകൃത്ത് ആയ മുരളി ഗോപി.
ചരിത്ര, വിശ്വാസ, അധികാര രാഷ്രീയത്തിൻ്റെ കഥ പറഞ്ഞ ടിയാനും, കമ്മാര സംഭവം, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ലൂസിഫർ, എന്നീ സിനിമകൾക്ക് ശേഷം തീയേറ്ററുകളിലേക്ക് എത്തുന്ന സിനിമയായ അനന്തൻ കാടിലും രാഷ്ട്രീയം ഒരു ഭാഗമാണെന്ന് സിനിമയുടെ തിരക്കഥാക്യത്തായ മുരളി ഗോപി പറഞ്ഞു.

അനന്തൻ കാട്. photo:IMDb
‘ഈ സിനിമയെ പൂർണമായും ഒരു രാഷ്ട്രീയ സിനിമയായി കാണാൻ പറ്റില്ല. രാഷ്ട്രീയം സിനിമയിലെ ഒരു പ്ലേ ഗ്രൗണ്ട് മാത്രമാണ്. അനന്തപുരിയുടെ പഴയ പേര് ആണ് അനന്തൻ കാട്. ഇന്നും സിവിലൈസേഷൻ , മോഡെർണിറ്റി എന്നിവയുടെ പുറകിൽ ജീവിക്കുന്ന മനുഷ്യരുടെ ഉള്ളിൽ ഒരു വന്യതയുണ്ട്. അതിനെ തുറന്ന് കാട്ടുകയാണ് ശരിക്കും അനന്തൻ കാടിലൂടെ ‘, മുരളി ഗോപി പറഞ്ഞു
ഒരു സത്യകഥ ആകുന്നതിന് തൊട്ട് മുൻപ് വെച്ച് മാറിപോയ ഒരു ഫിക്ഷണൽ ഡീൽ ആണ് സത്യത്തിൽ അനന്തൻ കാട് എന്നാണ് മുരളി ഗോപി പറഞ്ഞത്.
‘രാഷ്ട്രീയപരമായും സാമൂഹികപരമായും രാജ്യത്തിൻ്റെ കലുഷിതപരമായ എൺപതുകളുടെ അവസാനവും തൊണ്ണൂറുകളുടെ തുടക്കത്തിലും ഞാൻ വിദ്യാർത്ഥിയായിരുന്ന കാലഘട്ടത്തിൽ കണ്ടതും കേട്ടതുമായ ഒരുപാട് കഥാപാത്രങ്ങളുടെ കഥയാണ് ഈ സിനിമ. This is a tale that almost become a true story എന്ന സിനിമയുടെ ടാഗ് ലൈൻ കൊണ്ട് ഉദ്ദേശിക്കുന്നതും അത് തന്നെയായും’, മുരളി ഗോപി പറഞ്ഞു.
തൻ്റെ സിനിമകളിലൂടെ സമൂഹത്തിൽ ലയിച്ച് ജീവിക്കുന്നവരെക്കാൾ ഒറ്റ പെട്ടു നിൽക്കുന്നവരിൽ കഥാപാത്രങ്ങളെ കണ്ടെത്തുന്നത് കൊണ്ടാണ് തിരക്കഥകൾ അവരിലേക്ക് ആകർഷിക്കപ്പെടുന്നത് എന്നാണ് മുരളി ഗോപി പറഞ്ഞത്.
‘സമൂഹത്തിൽ അരികുവൽക്കരിക്കപ്പെട്ടവരിൽ ആണ് ശരിക്കും ഒരു ഡ്രാമ കണ്ടെത്തിയിട്ടുള്ളത് കാരണം അവരാണ് സിസ്റ്റവും സമൂഹവുമായി നിരന്തരം സംഘർഷത്തിൽ ഏർപ്പെടുന്നത്. അതുകൊണ്ട് അങ്ങനത്തെ ക്യാരക്ടർസ് ആണ് എന്നെ കൂടുതൽ അപ്പീൽ ചെയ്യുന്നത്’ , മുരളി ഗോപി പറഞ്ഞു.

മുരളി ഗോപി. photo:X
Content Highlight: Murali Gopi talks about this new film Annandan Kaadu