ലോകകപ്പില്‍ ഇന്ത്യ ഏറ്റവും അപകടകാരിയായ ടീം; വമ്പന്‍ തെരഞ്ഞെടുപ്പുമായി ധോണി
Cricket
ലോകകപ്പില്‍ ഇന്ത്യ ഏറ്റവും അപകടകാരിയായ ടീം; വമ്പന്‍ തെരഞ്ഞെടുപ്പുമായി ധോണി
ശ്രീരാഗ് പാറക്കല്‍
Tuesday, 3rd February 2026, 11:06 pm

ഫെബ്രുവരി ഏഴിനാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്ന ടി-20 ലോകകപ്പ് ആരംഭിക്കുന്നത്. ടൂര്‍ണമെന്റില്‍ ഏറ്റവും അപകടകാരിയായ ടീമായി ഇന്ത്യയെ തെരഞ്ഞെടുത്തിരിക്കുകയാണ് ഇതിഹാസം എം.എസ്. ധോണി. ഒരു നല്ല ടീമിന് വേണ്ട എല്ലാ ഗുണങ്ങളും ടീമിനുണ്ടെന്നും മികച്ച അനുഭവപരിചയമുള്ള ടീമാണ് ഇന്ത്യയെന്നും ധോണി പറഞ്ഞു.

‘ഏറ്റവും അപകടകരമായ ടീമുകളില്‍ ഒന്നാണിത്. ഇന്ത്യ ഇതിനകം ബാറ്റിങ് അല്ലെങ്കില്‍ ബൗളിങ് ആരംഭിച്ചിട്ടുണ്ടാകും. ഒരു നല്ല ടീമിന് വേണ്ട എല്ലാ ഗുണങ്ങളും അവര്‍ക്കുണ്ട്. മാത്രമല്ല മികച്ച അനുഭവപരിചയമുള്ള ടീമാണിത്. പ്രത്യേകിച്ച് ഈ ഫോര്‍മാറ്റിന്റെ കാര്യത്തില്‍ അനുഭവസമ്പത്ത് വളരെ പ്രധാനമാണ്. അവര്‍ ഏത് സാഹചര്യങ്ങളിലും കളിക്കുന്നു.

ടീം ഇന്ത്യ

ശ്രദ്ധിക്കേണ്ട പ്രധാന പ്രശ്‌നം മഞ്ഞാണ്. അത് കളിയെ മാറ്റിമറിക്കും. ഞാന്‍ കളിക്കുമ്പോള്‍ പോലും, അത് എന്നെ ഭയപ്പെടുത്തിയിരുന്ന ഒന്നായിരുന്നു. അതുകൊണ്ട് ടോസ് വളരെ പ്രാധാന്യമുള്ളതാകും. മാത്രമല്ല ആരും പരിക്കേല്‍ക്കാതെ ശ്രദ്ധിക്കണം, എല്ലാവരും തങ്ങള്‍ക്ക് നല്‍കിയ ജോലി ചെയ്യണം. അങ്ങനെ സംഭവിച്ചാല്‍, ടീം വളരെ ശക്തമായ നിലയില്‍ തുടരും,’ മഹി അണ്‍പ്ലഗ്ഡില്‍ ധോണി പറഞ്ഞു.

കിരീടം നിലനിര്‍ത്താന്‍ ഇത്തവണ സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ മികച്ച സ്‌ക്വാഡുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ന്യൂസിലാന്‍ഡിനെതിരായ ടി-20 പരമ്പര സ്വന്തമാക്കിയാണ് ഇന്ത്യ ലോകകപ്പിലേക്ക് കാലെടുത്തുവെക്കുന്നത്. ഇതോടെ ഇന്ത്യയുടെ അഗ്രസീവ് പ്ലെയിങ് ഡോമിനേഷന്‍ മറ്റ് ടീമുകള്‍ക്കും വലിയ വെല്ലുവിളി ഉയര്‍ത്തുമെന്നത് ഉറപ്പാണ്.

അഭിഷേക് ശര്‍മയുള്‍പ്പെടുന്ന സ്ട്രോങ്ങസ്റ്റ് ഓപ്പണിങ്ങും ഹര്‍ദിക് പാണ്ഡ്യയും ശിവം ദുബെയുമൊക്കെയുള്ള മിഡില്‍ ഓര്‍ഡറും ജസ്പ്രീത് ബുംറ നയിക്കുന്ന പേസ് അറ്റാക്കും ഇന്ത്യയുടെ കരുത്ത് ഇരട്ടിയാക്കും. അതുകൊണ്ട് തന്നെ എതിരാളികള്‍ക്ക് ഭയപ്പെടാനുള്ള എല്ലാ എലമെന്റുകളും ഇന്ത്യയ്ക്ക് ഉണ്ടെന്ന് പറയാം.

2026 ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, സഞ്ജു സാംസണ്‍, ശിവം ദുബെ, ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, റിങ്കു സിങ്

Content Highlight: MS Dhoni Talking About Indian Cricket Team

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ