ഐ.പി.എല്ലിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം കാലെടുത്ത് വെക്കാന്‍ ഇനി വെറും രണ്ട് ദിവസത്തിന്റെ കാത്തിരിപ്പ്. മാര്‍ച്ച് 28ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന ഓപ്പണിങ് മാച്ചില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരും ഹോം ടീമുമായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മുന്‍ ചാമ്പ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും.
ഐ.പി.എല്ലിന്റെ 19ാം സീസണിന് കളമൊരുങ്ങുമ്പോള്‍ സഞ്ജു സാംസണ് മേല്‍ ആരാധകര്‍ വെച്ചുപുലര്‍ത്തുന്ന പ്രതീക്ഷകള്‍ വാനോളമാണ്. പുതിയ ടീമിനൊപ്പം കളത്തിലിറങ്ങുന്നു എന്നതിനേക്കാളേറെ 2026 ടി-20 ലോകകപ്പിന്റെ താരമായാണ് സഞ്ജു ഐ.പി.എല്ലിനെത്തുന്നത് എന്നതാണ് ആരാധകരുടെ ആവശം ഇരട്ടയാക്കുന്നത്.
2026 ടി-20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവുമായി സഞ്ജു സാംസണ്‍
ലോകകപ്പിന്റെ താരത്തിന് ഈ സീസണില്‍ ഐ.പി.എല്ലിന്റെ താരമാകാനും സാധിക്കുമോ എന്നാണ് ആരാധര്‍ ഉറ്റുനോക്കുന്നത്. ലോകകപ്പില്‍ കളത്തിലിറങ്ങിയ കേവലം അഞ്ച് ഇന്നിങ്‌സുകളില്‍ നിന്നും പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കരം സ്വന്തമാക്കാന്‍ സഞ്ജുവിന് സാധിച്ചിട്ടുണ്ടെങ്കില്‍ ഐ.പി.എല്ലില്‍ താരത്തിന് എന്തെല്ലാം ചെയ്യാനൊക്കുമെന്നാണ് ആരാധകര്‍ കണക്കുകൂട്ടുന്നത്.
ഐ.പി.എല്ലിലെ മോസ്റ്റ് വാല്യുബിള്‍ പ്ലെയേഴ്‌സിന്റെ പട്ടികയെടുക്കുമ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് താരങ്ങളുടെ മേധാവിത്തമാണ്. ആകെ നടന്ന 18 സീസണില്‍ ഏഴ് തവണയും വിന്‍ഡീസ് താരങ്ങളാണ് ടൂര്‍ണമെന്റിന്റെ താരങ്ങളായത്. അഞ്ച് തവണ ഇന്ത്യന്‍ താരങ്ങളും എം.വി.പികളായി.
ഐ.പി.എല്‍ – മോസ്റ്റ് വാല്യുബിള്‍ പ്ലെയേഴ്‌സ്
(വര്‍ഷം – താരം – ടീം എന്നീ ക്രമത്തില്‍)
2008 – ഷെയ്ന്‍ വാട്‌സണ്‍ – രാജസ്ഥാന്‍ റോയല്‍സ്
2009 – ആദം ഗില്‍ക്രിസ്റ്റ് – ഡെക്കാന്‍ ചാര്‍ജേഴ്‌സ്
2010 – സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – മുംബൈ ഇന്ത്യന്‍സ്
സുനില്‍ നരെയ്‌നാണ് ഏറ്റവുമധികം തവണ ടൂര്‍ണമെന്റിന്റെ താരമായത്. മൂന്ന് തവണ നരെയ്ന്‍ ഈ നേട്ടത്തിലെത്തി. രണ്ട് തവണ വീതം ഷെയ്ന്‍ വാട്‌സണും ആന്ദ്രേ റസലും എം.വി.പി പുരസ്‌കാരം നേടി.
ടീമുകളുടെ കണക്കെടുക്കുമ്പോള്‍ അഞ്ച് തവണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങള്‍ പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്. നാല് തവണ രാജസ്ഥാന്‍ റോയല്‍സ്, മൂന്ന് തവണ റോയല്‍ ചലഞ്ചേഴ്‌സ്, രണ്ട് തവണ മുംബൈ ഇന്ത്യന്‍സ് താരങ്ങളും എം.വി.പി പുരസ്‌കാരം നേടി. ഡെക്കാന്‍ ചാര്‍ജേഴ്‌സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ്, റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് ടീമുകളില്‍ നിന്നും ഒരോരുത്തരും ഐ.പി.എല്ലിന്റെ താരങ്ങളായി.
ആറ് തവണയാണ് വിന്‍ഡീസ് കരുത്തന്‍മാര്‍ എം.വി.പി പുരസ്‌കാരങ്ങള്‍ നേടിയത്. അഞ്ച് തവണ ഇന്ത്യന്‍ താരങ്ങള്‍ ഈ നേട്ടത്തിലെത്തിയപ്പോള്‍ നാല് തവണ ഓസ്‌ട്രേലിയന്‍ താരങ്ങളും ഈ നേട്ടത്തിലെത്തി. മൂന്ന് തവണ ഇംഗ്ലണ്ട് താരങ്ങളും പുരസ്‌കാരനേട്ടത്തിന് അര്‍ഹരായി.
ഇത്തവണ ഈ നേട്ടത്തില്‍ ആരെത്തുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.