കഴിഞ്ഞ സീസണിലേതെന്ന പോലെ ഈ സീസണും ബാറ്റര്‍മാരുടേത് തന്നെയായിരിക്കും. ബാറ്റര്‍മാര്‍ക്ക് ആനുകൂല്യം ലഭിക്കുന്ന പിച്ചുകളില്‍ ടി-20 ലോകകപ്പിന്റെ ആവേശമവസാനിക്കാതെ വെടിക്കെട്ട് വീരന്‍മാരെത്തുമ്പോള്‍ ഇത്തവണയും ബൗളര്‍മാര്‍ക്ക് തല്ലുകൊള്ളേണ്ടി വരും.
കഴിഞ്ഞ സീസണില്‍ കൗമാര താരം വൈഭവ് സൂര്യവംശിയടക്കം ഒമ്പത് താരങ്ങള്‍ സെഞ്ച്വറി നേടിയിരുന്നു. ഇത്തവണ ആ സെഞ്ച്വറികളുടെ എണ്ണം കൂടുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
വൈഭവ് സൂര്യവംശി
എന്നാല്‍ സെഞ്ച്വറിയില്ലാതെയും ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും മികച്ച ബാറ്റര്‍മാരുടെ പട്ടികയില്‍ ആദ്യ സ്ഥാനങ്ങളില്‍ ഇടം നേടിയ താരങ്ങളുമുണ്ട് എന്നതും ശ്രദ്ധേയമാണ്.
ഐ.പി.എല്ലിന്റെ ആദ്യ സീസണ്‍ മുതല്‍ ടൂര്‍ണമെന്റിന്റെ ഭാഗമായിട്ടും ഒറ്റ സെഞ്ച്വറി പോലും നേടാത്ത ധോണിയാണ് ഇക്കൂട്ടത്തില്‍ ഒന്നാമന്‍. ഒറ്റ സെഞ്ച്വറി പോലുമില്ലാതെ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളില്‍ ഒന്നാമനും തല തന്നെ.
എം.എസ്. ധോണി
ഐ.പി.എല്ലില്‍ സെഞ്ച്വറി നേടാതെ ഏറ്റവുമധികം റണ്‍സ്
(താരം – ഇന്നിങ്‌സ് – റണ്‍സ് – ഉയര്‍ന്ന സ്‌കോര്‍ എന്നീ ക്രമത്തില്‍)
ബാറ്റിങ് ഓര്‍ഡറില്‍ താഴേക്കിറങ്ങി കളിക്കുന്ന ധോണി ഈ സീസണിലും സെഞ്ച്വറി നേടാന്‍ സാധ്യതയില്ല. എന്നാല്‍ പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യര്‍ ഈ സീസണില്‍ തന്നെ ഈ റെക്കോഡില്‍ നിന്നും പടിയിറങ്ങിയേക്കും.
മാര്‍ച്ച് 30നാണ് ധോണിയും സംഘവും സീസണിലെ ആദ്യ മത്സരത്തിനിറങ്ങുന്നത്. രാജസ്ഥാന്‍ റോയല്‍സാണ് എതിരാളികള്‍. രാജസ്ഥാന്റെ രണ്ടാം ഹോം ഗ്രൗണ്ടായ അസം, ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്.
ശ്രേയസ് അയ്യര്‍
അടുത്ത ദിവസം ശ്രേയസ് അയ്യരും പഞ്ചാബ് കിങ്‌സും തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങും. സ്വന്തം തട്ടകമായ മുല്ലാന്‍പൂരിലെ ശ്രീ യാദവീന്ദ്ര സിങ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെയാണ് ടീം നേരിടുക.
Content highlight: Most runs in IPL history without scoring a century